
ആരാധകര്‍ ഏറെ കാത്തിരുന്ന ഐഫോണിന്റെ പുതിയ സീരീസ് അടുത്ത മാസം പുറത്തിറങ്ങുകയാണ്. ടെക് ലോകത്തെ സംബന്ധിച്ച ഈ ഇവന്റ് വളരെ പ്രധാനപ്പെട്ടതാണ്. ഇത്തവണ ആപ്പിള്‍ ഉപയോക്താക്കള്‍ക്കായി എന്താണ് കാത്തുവച്ചിരിക്കുന്നതെന്നാണ് ഇനി അറിയേണ്ടത്.
ലോഞ്ചിന്‍റെ തീയതി, വില എന്നിവയെ കുറിച്ചൊന്നും ഔദ്യോഗികമായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും പുതിയ ഡിസൈൻ, കളർ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള ചില പ്രധാന അപ്‌ഡേറ്റുകളെക്കുറിച്ച് ഇതിനോടകം നിരവധി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബര്‍ 8 നും 10 നും ഇടയില്‍ ലോഞ്ചിംഗ് ഉണ്ടാകുമെന്നാണ് വിവരം. സെപ്റ്റംബര്‍ 12 ന് പ്രീ ഓര്‍ഡറിംഗ് ആരംഭിക്കുമെന്നും ഇതേ റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം കമ്പനി ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.
ഇപ്പോഴിതാ 17 സീരീസിന്റെ പ്രോ വേർഷന്റെ വില ലീക്കായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ മോഡലിനേക്കാൾ അൽപ്പം കൂടുതൽ വില ഐഫോൺ 17 പ്രോയ്ക്ക് ലഭിക്കുമെന്നാണ്.
ടിപ്‌സ്റ്റർ പറയുന്നതനുസരിച്ച്, ഐഫോൺ 17 പ്രോയ്ക്ക് യുഎസിൽ $1,049 (91,710 ഇന്ത്യൻ രൂപ) വിലവരും. ഐഫോൺ 16 പ്രോയ്ക്ക് $999 (87,343 രൂപ) ആണ്. എന്നാൽ 128 ജിബി വേരിയന്റിന് $1,099 ആണ്, അതേസമയം 256 ജിബി വേരിയന്റിന് $1,099 ആണ്.
ഐഫോൺ 17 പ്രോയിലെ അടിസ്ഥാന സ്റ്റോറേജ് 128 ജിബിയിൽ നിന്ന് 256 ജിബിയായി ആപ്പിൾ ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് യുഎസിൽ $1,049 എന്ന ഉയർന്ന പ്രാരംഭ വിലയിൽ പോലും വാങ്ങുന്നവർക്ക് അവരുടെ പണത്തിന് കൂടുതൽ സ്റ്റോറേജ് സ്പേസ് ലഭിക്കും.
Content Highlights: iPhone 17 Pro price leaked, here is how much next Apple iPhone may cost