തീരെ വൈകാരിക ബുദ്ധിയില്ല...ജിപിടി 5നെതിരെ ഉപഭോക്താക്കള്‍

സബ്‌സ്‌ക്രിപ്ഷന്‍ പിന്‍വലിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

dot image

ചാറ്റ് ജിപിടിയുടെ അഞ്ചാം പതിപ്പ് കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. ഏറ്റവും ശക്തമായ ഭാഷ മോഡലെന്ന പ്രചരണവുമായാണ് ഈ പതിപ്പ് പുറത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഈ വേര്‍ഷനില്‍ അതൃപ്തി അറിയിച്ച് നിരവധി ഉപഭോക്താക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. തീരെ വൈകാരിക ചിന്തകളില്ലാതെയാണ് ഈ പതിപ്പ് പെരുമാറുന്നതെന്നും ഹ്രസ്വവും കൃത്യവുമായ മറുപടികള്‍ മാത്രം നല്‍കുന്ന ജിപിടി 5 മോഡലിന് ജിപിടി-4ഒ മോഡല്‍ കാണിച്ചിരുന്ന വ്യക്തിത്വം ഇല്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു. കൂടാതെ, GPT-4o, GPT-4.1, GPT-4.5, GPT-4.1-mini, o4-mini, o4-mini-high, o3, and o3-pro ഉള്‍പ്പടെയുള്ള പഴയ മോഡലുകള്‍ ഓപ്പണ്‍ എഐ നിര്‍ത്തലാക്കുകയാണ്.

റെഡ്ഡിറ്റ് ഉള്‍പ്പെടുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ ജിപിടി 5 ആണ് ചര്‍ച്ച. ചാറ്റ് ജിപിടി സബ്‌സ്‌ക്രിപ്ഷന്‍ അടക്കം പിന്‍വലിക്കുമെന്ന് പറയുന്ന നിലയിലേക്ക് വരെ ചില ഉപഭോക്താക്കള്‍ എത്തുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാന്‍ രംഗത്തെത്തി. ജിപിടി 5യെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങള്‍ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജിപിടി-4ഒ മോഡല്‍ ഉടന്‍ പിന്‍വലിക്കില്ല, കുറച്ച് നാളുകള്‍ കൂടി ഉപയോഗിക്കാനാവുമെന്നും സാം ഓള്‍ട്ട്മാന്‍ അറിയിച്ചു.

ഫ്രീ, പ്ലസ്, പ്രോ, ടീം, എന്റെര്‍പ്രൈസ് എന്നിങ്ങനെ അഞ്ച് പ്ലാനിലാണ് ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ സാധിക്കുക. ബേസിക്കായുള്ള എല്ലാ കാര്യങ്ങളും ഫ്രീ പ്ലാനില്‍ ലഭിക്കും. വെബ് സെര്‍ച്ച്, വോയിസ് മോഡ്, ലിമിറ്റഡ് ഫയല്‍ അപ്ലോഡിങ് എന്നിവയാണ് ഇതില്‍ ലഭിക്കുക.

ദി പ്ലസ് പ്ലാന്‍- അഡ്വാന്‍സ്ഡ് വോയിസ് നോട്സ്, കൂടിയ ലിമിറ്റ്, ലിമിറ്റിഡ് വീഡിയ ജെനറേഷന്‍ എന്നിവ ഈ പ്ലാനില്‍ ലഭ്യമാകും. 20 ഡോളറിനാണ് ഈ പ്ലാന്‍ ലഭിക്കുക.

ദി പ്രോ പ്ലാന്‍- മാസം 200 ഡോളര്‍ നല്‍കിയാല്‍ ലഭിക്കുന്ന പ്ലാനാണ്, ദി പ്രോ പ്ലാന്‍. ജിപിടി 5ല്‍ അണ്‍ലിമിറ്റ്ഡ് ആക്സസ് ലഭിക്കുന്നതിനോടൊപ്പം മെച്ചപ്പെടുത്തിയ കമ്പ്യൂട്ട് പവര്‍, നൂതനമായ വോയിസ് ആന്‍ഡ് വീഡിയോ കാര്യക്ഷമത, എക്സ്ടെന്റഡ് ഏജന്റ് ആക്സസ്, ഫീച്ചര്‍ പ്രിവ്യൂസ് എന്നിവയെല്ലാം ഈ പ്ലാനില്‍ ലഭിക്കും. സാധാരണയായി ഉപയോഗിക്കുന്നവര്‍ മുതല്‍ പ്രൊഫഷണല്‍സിനും ടോപ് ടയര്‍ എഐ ടൂള്‍ ആവശ്യമുള്ളവര്‍ക്കുമെല്ലാം ഇത് ഉപയോഗിക്കാവുന്നതാണ്.

ദി ടീം പ്ലാന്‍ - ഒരാള്‍ക്ക് മാസം 25 ഡോളറെന്ന നിലയിലും 30 ഡോളറെന്ന നിലക്കും ഈ ടീം പ്ലാന്‍ ലഭ്യമാകും. എന്‍ടെര്‍പ്രൈസ് പ്ലാന്‍ നൂതനമായ ആവശ്യങ്ങളുള്ള കമ്പനികള്‍ക്കുള്ളതാണ്. ളപയോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇതിന്റെ വില കസ്റ്റമൈസ് ചെയ്യാന്‍ സാധിക്കുന്നതാണ്. ആവശ്യക്കാര്‍ ഓപ്പണ്‍ എഐയുടെ സെയില്‍സ് ഡിപാര്‍ട്മെന്റിനെ ബന്ധപ്പെടണം.

Content Highlights: ‘They ruined ChatGPT’: OpenAI faces backlash as GPT-5 reaches all user

dot image
To advertise here,contact us
dot image