
ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ ഹോം എലോണിലെ ആ സുന്ദരനായ കുട്ടിയെ ആരും മറന്നിട്ടുണ്ടാകില്ല. ഹോളിവുഡിലെ എല്ലാവരുടെയും പ്രിയപ്പെട്ട മക്കാലെ കല്‍ക്കിന്‍ എന്ന ബാലതാരമായിരിന്നു അത്. മക്കാലെ 15 വയസിനു മുന്‍പെ എങ്ങിനെ കോടീശ്വരനായി എന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോള്‍. മറ്റ് കുട്ടികള്‍ അക്ഷരം കൂട്ടി വായിക്കാന്‍ തുടങ്ങുന്നതിന് മുന്‍പെ മക്കാലെ തന്റെ അഭിനയ ജീവിതം ആരംഭിച്ചു.
അഞ്ച് വയസ്സുള്ളപ്പോള്‍ തന്നെ അദ്ദേഹം പ്രാദേശിക നാടകങ്ങളിലും ടിവി സീരിയലുകളിലും അഭിനയിച്ചു തുടങ്ങിയിരുന്നു. 1989-ല്‍ അങ്കിള്‍ ബക്ക് എന്ന സിനിമയിലാണ് അദ്ദേഹത്തിന് ആദ്യമായി വലിയൊരു തുക ശമ്പളമായി ലഭിക്കുന്നത്. 1990-ല്‍ ആഗോള ബോക്‌സ് ഓഫീസ് സെന്‍സേഷനായി മാറിയ ഹോം എലോണ്‍ എന്ന ചിത്രത്തിലാണ് കല്‍ക്കിന് പ്രധാന വേഷം ലഭിക്കുന്നത്. 1992ല്‍ ഹോം എലോണ്‍ 2 :ലോസ്റ്റ് ഇന്‍ ന്യൂയോര്‍ക്ക് പുറത്തിറങ്ങിയപ്പോള്‍ കല്‍ക്കിന്റെ ശമ്പളം 4.5 മില്യണ്‍ ഡോളറായി (394,774,875 രൂപ). അതിന്റെ തുടര്‍ഭാഗവും ബ്ലോക്ക്ബസ്റ്ററായിരുന്നു. അങ്ങിനെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ബാലതാരങ്ങളില്‍ ഒരാളായി കല്‍ക്കിന്‍ മാറി.
1989നും 1994നും ഇടയില്‍ റിച്ചി റിച്ച് , ദി ഗുഡ് സണ്‍ , ഗെറ്റിംഗ് ഈവന്‍ വിത്ത് ഡാഡ് തുടങ്ങിയ വിജയകരമായ നിരവധി സിനിമകളില്‍ മക്കാലെ അഭിനയിച്ചു. 18 വയസ്സ് തികയുന്നതുവരെ കല്‍ക്കിന്റെ സമ്പാദ്യം കൈകാര്യം ചെയ്തിരുന്നത് മാതാപിതാക്കളായിരിന്നു. എന്നാല്‍ പ്രായപൂര്‍ത്തിയായപ്പോള്‍ കല്‍ക്കിന്‍ തന്റെ മാതാപിതാക്കളെ സാമ്പത്തിക രക്ഷാധികാരികളില്‍ നിന്ന് മാറ്റുകയും തന്റെ സമ്പത്ത് കൈകാര്യം ചെയ്യാന്‍ ഒരു പ്രൊഫഷണലിനെ നിയമിക്കുകയും ചെയ്തു.
പിന്നീടുള്ള വര്‍ഷങ്ങളില്‍ കല്‍ക്ക് ബിസിനസിലേക്ക് ഇറങ്ങുകയും അതിലൂടെ തന്റെ സമ്പത്ത് വളര്‍ത്തിയെടുക്കുകയും ചെയ്തു. പങ്കാളി ബ്രെന്‍ഡ സോങ്ങിനൊപ്പം കാലിഫോര്‍ണിയയിലെ ടോലൂക്ക തടാകത്തില്‍ ഒരു വീട് ഉള്‍പ്പെടെ നിരവധി റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളും അദ്ദേഹത്തിനുണ്ട്.
Content highlights: How Home Alone's Macaulay Culkin built a king-size empire