
ഐ ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുകയായിരുന്നോ എങ്കില്‍ ഇതുതന്നെയാണ് ഏറ്റവും അനുയോജ്യമായ സമയം. 70,000 രൂപയ്ക്ക് താഴെ നിങ്ങള്‍ക്ക് ഐ ഫോണ്‍ 16 സ്വന്തമാക്കാം. ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസായ ഐഫോണ്‍ 17 ലോഞ്ച് ചെയ്യാന്‍ ഏതാനും മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ്, 16 സീരീസിലെ ഫോണുകള്‍ക്ക് വില കുറയുന്നത്.
നിലവില്‍ ഫ്‌ളിപ്കാര്‍ട്ടും, ചില മറ്റ് ചില ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളും ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയ്ക്കും മികച്ച ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഐഫോണ്‍ 16 സീരീസിലെ ഫോണുകള്‍ക്ക് പുറത്തിറക്കിയ സമയത്തെക്കാള്‍ കുറഞ്ഞ വിലയാണ് നിലവില്‍. പ്രത്യേക ബാങ്കുകളുടെ ഓപ്ഷനുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന നോ-കോസ്റ്റ് ഇഎംഐ വ്യവസ്ഥകളുമുണ്ട്. കൂടാതെ പഴയ ഹാന്‍ഡ് സെറ്റുകള്‍ മാറ്റി 16 പ്രോ മോഡലുകള്‍ വാങ്ങാന്‍ കഴിയുന്ന എക്‌സ്‌ചേഞ്ച് ഓഫറും ഫ്‌ളിപ്കാര്‍ട്ട് മുന്നോട്ടുവയ്ക്കുന്നുണ്ട്.
128 ജിബി ബേസ് വേരിയന്‍റിന് 1,19,900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 16 പ്രോ ഇപ്പോൾ 1,09,900 രൂപയ്ക്കും, മുമ്പ് 1,44,900 രൂപയ്ക്ക് വിറ്റിരുന്ന 256 ജിബി സ്റ്റോറേജുള്ള വലിയ ഐഫോൺ 16 പ്രോ മാക്സ് ഇപ്പോൾ 1,32,900 രൂപയ്ക്കും ലഭ്യമാക്കിയിരിക്കുകയാണ്. ഫ്ലിപ്‍കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇടപാടുകൾക്ക് 4,000 രൂപയുടെ അധിക കിഴിവും ലഭ്യമാണ്. കൂടാതെ, ഇഎംഐ ഇല്ലാതെ വാങ്ങുന്നവർക്കും, എല്ലാ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കും വിവിധ കിഴിവുകളും ലഭ്യമാണ്.
2025ലും മൊബൈൽ വാങ്ങുന്നവർക്ക് നല്ല ഓപ്ഷനുകളാണ് ഐഫോൺ 16 പ്രോയും ഐഫോൺ 16 പ്രോ മാക്സും. സുഗമമായ ഉപയോഗം, മികച്ച ക്യാമറകൾ, ഉയർന്ന ബാറ്ററി ലൈഫ് തുടങ്ങിയ സേവനങ്ങൾ ഈ ഐഫോണുകൾ വാഗ്ദാനം ചെയ്യുന്നു. ഐഫോൺ 14 പ്രോ മാക്സ് അല്ലെങ്കിൽ അതിന് മുമ്പുള്ള പഴയ ഐഫോൺ മോഡലുകൾ കയ്യിലുള്ള ഉപയോക്താക്കൾക്ക് നിലവിലെ എക്സ്ചേഞ്ച് ഓഫറുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
Content Highlight; iPhone 16 Pro Series Gets Price Cuts on Flipkart – Check All Offers