അണ്‍'ഫോർച്യുണേറ്റ്'! സ്വപ്‌നവാഹനം എടുത്തതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് നിയമക്കുരുക്ക്‌

ബ്ലാക്ക് ഷെയ്ഡാണ് ഫോർച്യൂണറിനായി ആകാശ് തിരഞ്ഞെടുത്തിരിക്കുന്നത്

dot image

ഈ ഫോർച്യൂണർ അത്ര ഫോർച്യുണല്ല… തന്റെ സ്വപ്നവാഹനം സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ദീപിന് നിയമക്കുരുക്ക്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഓ​ഗസ്റ്റ് എട്ടാം തീയതിയാണ് ആകാശ് ഫോർച്യൂണറെന്ന തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. സ്വപ്‌നം യാഥാര്‍ഥ്യമായി ഇഷ്ടവാഹനത്തിന്റെ താക്കോല്‍ സ്വീകരിച്ചു എന്ന കുറിപ്പോടെ അദ്ദേഹം ഈ സന്തോഷം ആരാധകരെ അറിയിക്കുകയും ചെയ്തു. ബ്ലാക്ക് ഷെയ്ഡാണ് ഫോർച്യൂണറിനായി ആകാശ് തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ് ഈ താരം.

വാഹനമെടുത്തതിന് പിന്നാലെ ഉത്തർപ്രദേശ് മോട്ടർ വാഹന വകുപ്പ് ആകാശ് ദീപിന് നോട്ടീസ് അയയ്ക്കുകയായിരുന്നു. ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് (എച്ച്എസ്ആര്‍പി) ഘടിപ്പിക്കാതെ വാഹനം ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തര്‍പ്രദേശ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ആകാശ് ദീപിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. 2019 ഏപ്രില്‍ ഒന്ന് മുതല്‍ പുതുതായി നിരത്തുകളില്‍ എത്തുന്ന വാഹനങ്ങളില്‍ ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തടയുകയെന്ന ഉദേശത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് എച്ച്എസ്ആര്‍പി നിര്‍ബന്ധമാക്കിയത്.

ലഖ്നൗവിലെ സണ്ണി മോട്ടോഴ്സിൽ നിന്നാണ് ആകാശ് ദീപ് വാഹനം സ്വന്തമാക്കാനെത്തിയത്. താരത്തിന് പുറമെ ഡീലർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ഫോര്‍ച്യൂണര്‍ വിപണിയിൽ ലഭ്യമാണ്. പെട്രോള്‍ മോഡലില്‍ 2.7 ലിറ്റര്‍ നാല് സിലിണ്ടര്‍ എന്‍ജിനാണ്. 164 ബിഎച്ച്പി പവറും 245 എന്‍എം ടോർക്കും നൽകും ഈ എൻജിൻ. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്‌സുകളാണ് ഈ മോഡലില്‍. 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിൻ 201 ബിഎച്ച്പി പവറും 500 എന്‍എം ടോർക്കും ഉൽപാദിപ്പിക്കും. ആറ് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.

Content Highlights: UP Issues Notice to Akash Deep for Unregistered Fortuner

dot image
To advertise here,contact us
dot image