
രാജാവിനെപ്പോലെ പ്രാതലും രാജകുമാരനെപ്പോലെ ഉച്ചയൂണും ദരിദ്രനെപ്പോലെ അത്താഴവും കഴിക്കണം
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍. എപ്പോഴും പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമാണ് പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ടത്.
രാവിലെ തന്നെ ശരീരത്തിന് ആവശ്യമായ ഊര്‍ജവും പോഷകങ്ങളും സമ്മാനിക്കുന്നതാവണം രാവിലെയുള്ള ഭക്ഷണം. ശരീര വളര്‍ച്ചയ്ക്ക് പ്രാതല്‍ നിര്‍ബന്ധമാണ്.
നമ്മുടെ ഒരു ദിവസം തന്നെ രാവിലെ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ആരോഗ്യദായകമായ പ്രഭാതഭക്ഷണം ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കേണ്ടതും അത്യാവശ്യമാണ്. ഹെല്‍ത്തി പ്രാതലാണെന്ന് കരുതി നമ്മള്‍ കഴിച്ചുപോരുന്ന പല ഭക്ഷണങ്ങളും അത്ര ഹെല്‍ത്തിയല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രാതലിന് ഏറ്റവും മോശമായി കണക്കാക്കപ്പെടുന്ന അഞ്ച് ഭക്ഷണങ്ങളും അവരുടെ പകരക്കാരെയും നോക്കാം…
ഏറ്റവും ലളിതവും എളുപ്പവുമായ പ്രഭാതഭക്ഷണങ്ങളില്‍ ഒന്നാണ് പാലും സിറിയല്‍സും. എന്നാല്‍ ഈ 'ആരോഗ്യകരമായ' പ്രഭാതഭക്ഷണം അത്ര ആരോഗ്യകരമല്ലെന്ന് നമുക്കറിയില്ലായിരുന്നു. പഞ്ചസാര അടങ്ങിയതും പ്രോട്ടീന്‍ കുറവുമായതിനാല്‍ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിക്കുന്നതിനും ഊര്‍ജ്ജം നഷ്ടപ്പെടുന്നതിനും കാരണമാകുന്നു. രാവിലെ സിറിയല്‍സ് കഴിക്കുന്നതിനു പകരം നിങ്ങള്‍ക്ക് ഇഷ്ടമുള്ള നട്‌സും സീഡുകളും ചേര്‍ത്ത് വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ഗ്രാനോള തിരഞ്ഞെടുക്കുക. ഇതിലേക്ക് അല്‍പ്പം ഗ്രീക്ക് യോഗര്‍ട്ട് കൂടി ചേര്‍ത്താല്‍ കൂടുതല്‍ ആരോഗ്യകരമാവുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുകയും ചെയ്യും.
ഇത് ലഘുഭക്ഷണമായി തോന്നുമെങ്കിലും ഷുഗറിന്റെ ഒരു കലവറയാണ്. പ്രോട്ടീനും ഫൈബറും ഒട്ടും തന്നെയില്ല. ഫ്രൂട്ട് ജ്യൂസും ടോസ്റ്റും ശരീരത്തില്‍ ഇന്‍സുലിന്‍ വര്‍ധനവിന് കാരണമാകുന്നു. ഈ കോംബോയ്ക്ക് പകരം കൂടുതല്‍ ഫൈബര്‍ അടങ്ങിയ ഒരു പഴം മുഴുവന്‍ കഴിക്കാം. നട്ട് ബട്ടര്‍ ടോസ്റ്റും പ്രോട്ടീനിന് വേണ്ടി മുട്ടയും ചേര്‍ക്കാം. ഈ പ്രഭാതഭക്ഷണം നിങ്ങളെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്തുകയും അതേസമയം ഭാരം കുറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും.
ശുദ്ധീകരിച്ച ഗോതമ്പ് മാവ് കൊണ്ട് നിര്‍മ്മിച്ച ബ്രെഡുകളും നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ദോഷകരമാണ്. പ്രോസസ്ഡ് ഫില്ലിംഗുകള്‍ കലര്‍ത്തിയ ശുദ്ധീകരിച്ച ബ്രെഡ് ഒരു വലിയ നോ തന്നെയാണ്. ചിലര്‍ക്ക് ഇത് ശരീരത്തിലെ വീക്കം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ വര്‍ദ്ധിക്കുന്നതിന് കാരണമാകും. വെളുത്ത ബ്രെഡിന് പകരം ഇന്ന് കടകളില്‍ എളുപ്പത്തില്‍ ലഭ്യമായ മള്‍ട്ടിഗ്രെയിന്‍ ബ്രെഡ് അല്ലെങ്കില്‍ മില്ലറ്റ് ബ്രെഡ് തിരഞ്ഞെടുക്കുക. ഇതില്‍ കൂടുതല്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ക്ക് മുട്ട, പനീര്‍ പോലുള്ള പ്രോട്ടീന്‍ ചേര്‍ക്കാം. ധാരാളം പച്ചക്കറികള്‍ ഉപയോഗിച്ച് നിങ്ങളുടെ സാന്‍ഡ്‌വിച്ച് കഴിക്കാം. കുറ്റബോധമില്ലാതെ അത് ആസ്വദിക്കുകയും ചെയ്യാം.
പ്രഭാതഭക്ഷണങ്ങളിലെ ഏറ്റവും ദോഷകരമായ കോമ്പിനേഷനുകളില്‍ ഒന്ന്. യഥാര്‍ത്ഥ പോഷകാഹാരമല്ല. വിശപ്പും കൂടുതല്‍ പഞ്ചസാരയും ഉണ്ടാക്കുന്ന എംപ്റ്റി കാര്‍ബോഹൈഡ്രേറ്റുകള്‍ മാത്രം. സമീകൃതാഹാരത്തിന് ശേഷം കാപ്പി/ചായ കുടിക്കുക, നിങ്ങളുടെ പഞ്ചസാര ബിസ്‌ക്കറ്റുകള്‍ക്ക് പകരം ഒരുപിടി നട്സ് അല്ലെങ്കില്‍ മുട്ട ഉപയോഗിക്കുക, ഇത് ആ പഞ്ചസാര അടങ്ങിയ ട്രീറ്റുകളേക്കാള്‍ കൂടുതല്‍ പോഷകാഹാരം നല്‍കും.
ഇന്‍സ്റ്റന്റ് ഓട്‌സ് വിറ്റാമിനുകളും പോഷകങ്ങളും നിറഞ്ഞതും ആരോഗ്യകരവുമായ പ്രാതലാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. നേരെ വിപരീതമാണ് സ്ഥിതി. ഇന്‍സ്റ്റന്റ് ഓട്സില്‍ നാരുകളും പ്രോട്ടീനും വളരെ കുറവാണ്. ഇത് പഞ്ചസാരയുടെ അളവ് കുറയാനും അതിരാവിലെ തന്നെ ക്രേവിങ്‌സ് ഉണ്ടാകാനും കാരണമാകും. ഇന്‍സ്റ്റന്റ് ഓട്‌സിന് പകരം റോള്‍ഡ് ഓട്സ് തിരഞ്ഞെടുക്കുക. ചിയ സീഡ്‌സോ നട്‌സോ അല്ലെങ്കില്‍ ബദാം വെണ്ണ എന്നിവ ചേര്‍ക്കുക. കൂടുതല്‍ സമീകൃത പോഷകാഹാരത്തിനായി ഫ്രഷ് അല്ലെങ്കില്‍ സീസണല്‍ പഴങ്ങളും ചേര്‍ക്കുക.
Content Highlights: foods that are considered worst for breakfast