ജീവനൊടുക്കുമെന്ന് കുറിപ്പെഴുതി വീടുവിട്ടിറങ്ങിയ സഹകരണ ബാങ്ക് ജീവനക്കാരനെ കണ്ടെത്തി

താന്‍ ജീവനൊടുക്കുമെന്നും അതിന് ഉത്തരവാദി ബാങ്ക് പ്രസിഡന്റ് ലക്ഷ്മണനും സെക്രട്ടറി വിനയ് ദാസുമാണെന്ന് കുറിപ്പെഴുതിവെച്ചാണ് പ്രദീപ് വീട്ടില്‍ നിന്നിറങ്ങിയത്.

dot image

പാലക്കാട്: ജീവനൊടുക്കുമെന്ന് കുറിപ്പെഴുതിവെച്ച് വീടുവിട്ടിറങ്ങിയ യുവാവിനെ കണ്ടെത്തി. കാണാതായ പാലക്കാട് താലൂക്ക് പ്രൈവറ്റ് എംപ്ലോയീസ് കോപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരനെയാണ് കണ്ടെത്തിയത്. പാലക്കാട് താരെക്കാട് സ്വദേശി പ്രദീപ് രാമകൃഷ്ണനാണ് കത്തെഴുതിവെച്ച് വീടുവിട്ടിറങ്ങിയത്. തിരുവണ്ണാമലയില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. പ്രദീപ് സഹോദരിയെ ഫോണില്‍ ബന്ധപ്പെട്ടെന്ന് പൊലീസ് അറിയിച്ചു.

സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റായിരുന്ന പ്രദീപ് മുഖേന നിരവധി പേര്‍ നിക്ഷേപം നടത്തിയിരുന്നു. പ്രതിസന്ധിയെ തുടര്‍ന്ന് ബാങ്ക് പൂട്ടുകയും നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാകാതെ വരികയും ചെയ്തു. പിന്നാലെ താന്‍ ആത്മഹത്യ ചെയ്യുമെന്നും അതിന് ഉത്തരവാദി ബാങ്ക് പ്രസിഡന്റ് ലക്ഷ്മണനും സെക്രട്ടറി വിനയ് ദാസുമാണെന്ന് കുറിപ്പെഴുതിവെച്ചാണ് പ്രദീപ് വീട്ടില്‍ നിന്നിറങ്ങിയത്.

Content Highlights:A young man who left home after writing a suicide note in Palakkad has been found

dot image
To advertise here,contact us
dot image