
ആറ് അധിക വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസുകൾ പ്രഖ്യാപിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. മൂന്ന് ജോഡി ട്രെയിനുകളാണ് ഈ റെയിൽ ശൃംഖല വിപുലീകരണത്തിന്റെ ഭാഗമായി സർവീസ് നടത്താൻ പോകുന്നതെന്നാണ് ഇന്ത്യൻ റെയിൽവേ അറിയിച്ചിരിക്കുന്നത്. സെമി ഹൈസ്പീഡ് ട്രെയിൻ സർവീസുകൾ വരുന്ന ഓഗസ്റ്റ് പത്തിന് പ്രഖ്യാപിക്കാനാണ് തീരുമാനമെന്ന് ഇന്ത്യൻ എക്പ്രസ്. കോം റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ രാജ്യത്തുടനീളം 144 വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസുകളാണുള്ളത്. ബെംഗളുരു - ബെലഗാവി, ബെലഗാവി - ബെംഗളുരു, അജ്‌നി - പൂനെ, പൂനെ - അജ്‌നി, ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര - അമൃത്സർ, അമൃത്സർ - ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര എന്നീ ആറു സർവീസുകളാണ് ഉടൻ ആരംഭിക്കാൻ പോകുന്നത്. വന്ദേഭാരതിൽ യാത്ര ചെയ്യാൻ ആളുകളുടെ തിരക്കാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
വന്ദേഭാരതിലെ ഓവറോൾ ഒക്കുപെൻസി നിരന്തരമായി നൂറു ശതമാനത്തിലധികമാണ്. 2024 - 25 സാമ്പത്തിക വർഷത്തിൽ 102.01 ശതമാനമാണ്. 2025 - 26 സാമ്പത്തിക വർഷത്തിൽ, ജൂൺ മാസം വരെ 105.03 ശതമാനമാണ്.
Content Highlights: Indian Railway to launch six new vande bharat service