ആദ്യ 32 ഓവറിൽ വെറും 118 റൺസ് പിന്നീട് കണ്ടത് വിൻഡീസ് വെടിക്കെട്ട്; ഷായ് ഹോപ്പ് മാസ്റ്റർ ക്ലാസ്

94 പന്തിൽ നിന്നും 10 ഫോറും അഞ്ച് സിക്‌സറുമടക്കം 120 റൺസാണ് ഹോപ്പ് നേടിയത്

dot image

പാകിസ്ഥാനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് മോശമല്ലാത്ത സ്‌കോർ. 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 294 റൺസാണ് വിൻഡീസ് നേടിയത്. ഷായ് ഹോപ്പിന്റെ സെഞ്ച്വറിയാണ് വിൻഡീസിനെ 250 കടത്തിയത്. ജസ്റ്റിൻ ഗ്രീവ്‌സ് 43 റൺസ് നേടി.

പാകിസ്ഥാന് വേണ്ടി നസീം ഷാ അഭ്രാർ അഹ്‌മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയത്. സയി അയൂബ്, മുഹമ്മദ് നവാസ് എന്നവിർ ഓരോ വിക്കറ്റും സ്വന്തമാക്കി. ടോസ് നേടിയ പാകിസ്ഥാൻ വിൻഡീസെ ബാറ്റിങ്ങിനെ അയക്കുകയായിരുന്നു.

ടീം സ്‌കോർ 10 റൺസിൽ നിൽക്കവെ ഓപ്പണർ ബ്രാൻഡൺ കിങ്ങ് (5) പുറത്തായി. പിന്ന പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണടതോടെ വിൻഡീസിന്റെ സ്‌കോറിങ്ങിന്റെ വേഗത കുറഞ്ഞു. ഇവിൻ ലൂയിസ് 37 റൺസ് നേടി. ഒരു ഘട്ടം 32 ഓവറിൽ വെറും 118 റൺസിന് നാല് എന്ന നിലയിലായിരുന്നു വിൻഡീസ്. എന്നാൽ ഷായ് ഹോപ്പ് വിൻഡീസിനെ കരകയറ്റി. അടുത്ത 18 ഓവറിൽ 176 റൺസാണ് ഹോപ്പും കൂട്ടരും അടിച്ചെടുത്തത്.

94 പന്തിൽ നിന്നും 10 ഫോറും അഞ്ച് സിക്‌സറുമടക്കം 120 റൺസാണ് ഹോപ്പ് നേടിയത്. എട്ടാമനായി ക്രീസിലെത്തിയ ഗ്രീവ്‌സ് 24 പന്തിൽ നിന്നും നാല് ഫോറും രണ്ട് സിക്‌സറുമടിച്ചാണ് ഈ 43 റൺസ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 20 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി.

Content Highlights- Wi vs Pakistan Score updates Shai hope century

dot image
To advertise here,contact us
dot image