'പത്മരാജനെ പോലും അറിയില്ലേ?…അദ്ദേഹം മരിച്ചിട്ട് കാലങ്ങളായി'; ഭരദ്വാജ് രംഗന് വിമർശനം

അജു വർഗീസുമായുള്ള അഭിമുഖത്തിലാണ് ഭരദ്വാജ് രംഗന് ഒരു പിഴവ് സംഭവിച്ചത്.

dot image

ഭരദ്വാജ് രംഗനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്ത്. അജു വർഗീസുമായുള്ള അഭിമുഖത്തിലാണ് ഭരദ്വാജ് രംഗന് ഒരു പിഴവ് സംഭവിച്ചത്. അജു പത്മരാജനെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹത്തെ അറിയാത്ത തരത്തിൽ ഭരദ്വാജ് തിരിച്ച് ചോദ്യങ്ങൾ ചോദിച്ചു. പത്മരാജന്റെ കൂടെ അജു വർക്ക് ചെയ്തിട്ടുണ്ടോ എന്ന് വരെ അദ്ദേഹം ചോദിച്ചു.

മലയാള സിനിമയിൽ തനിക്ക് പ്രചോദനമായ സംവിധായകരുടെ പേരുകൾ അജു പറയുന്ന നേരത്താണ് പത്മരാജന്റെ കാര്യം പറഞ്ഞത് ഉടനെ ഭരദ്വാജ് ചോദിച്ചു. പത്മരാജന്റെ കൂടെ അജു അദ്ദേഹത്തിന്റെ കരിയറിന്റെ അവസാന സമയത്താണ് വർക്ക് ചെയ്തത് അല്ലേയെന്ന്. ഇല്ല താൻ അദ്ദേഹത്തെ കണ്ടിട്ട് പോലുമില്ലെന്ന് അജു പറഞ്ഞു. അപ്പോഴും ഭരദ്വാജ് ചോദിച്ചു ആ സമയത്ത് അജു സിനിമയിൽ ഇല്ലായിരുന്നോ എന്ന്…ആ സമയത്ത് താൻ ഒരു കൊച്ചു കുട്ടിയാണെന്ന് അജു മറുപടി നൽകി.

ഒട്ടും പഠിക്കാതെ ഒരാളെ ഇന്റർവ്യൂ ചെയ്യാൻ വന്നിരിക്കുന്നത് വളരെ മോശമാണെന്നും സിനിമയെക്കുറിച്ച് എല്ലാം അറിയാമെന്ന ഭാവമുള്ള ഭരദ്വാജ് രംഗന്റെ തനി നിറം പുറത്തു വന്നുവെന്നുമാണ് സോഷ്യൽ മീഡിയയിൽ ആരാധകർ അഭിപ്രായപ്പെടുന്നത്. ഇത്രയും വലിയ അറിവുള്ള ആളായിട്ടും പത്മരാജനെ പോലെയൊരു ലെജന്റിനെ അറിയില്ലെങ്കിൽ മോശമാണെന്നും കമെന്റുകൾ ഉയരുന്നുണ്ട്.

Content Highlights: Anchor Baradwaj Rangan exposed in an interview with aju varghese says netizens

dot image
To advertise here,contact us
dot image