

ബെംഗളൂരു: കര്‍ണാടകയില്‍ തുളു ഔദ്യോഗിക രണ്ടാം ഭാഷയായി പ്രഖ്യാപിച്ചു. ഇന്ന് മംഗലാപുരത്ത് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ നിന്നുള്ള ആളുകളുടെ കാലങ്ങളായുള്ള ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ദക്ഷിണ കന്നഡ ജില്ലയുടെ പേര് മാറ്റാനുള്ള നിര്‍ദ്ദേശവും മന്ത്രിസഭാ യോഗം മുന്നോട്ടുവെച്ചു. ദക്ഷിണ കന്നഡയുടെ പേര് മംഗളൂരു എന്നാക്കാനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. 30 ദിവസത്തിനുള്ളില്‍ പൊതുജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കാനാകും.
ജില്ലാ ഓഫീസ് സമുച്ചയമായ പ്രജ സൗധയില്‍ മൂന്ന് മണിക്കൂര്‍ നീണ്ട മാരത്തണ്‍ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഈ പ്രഖ്യാപനം നടത്തിയത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ഭരണപരമായ കാര്യങ്ങള്‍ക്ക് ഈ പദവി ബാധകമാകുമെന്നും അതത് ജില്ലാ ഭരണകൂടങ്ങള്‍ നടപ്പാക്കല്‍ ഏജന്‍സികളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവര്‍ത്തനം, പരിശീലനം, ഭാഷാ ഉപയോഗ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രതിവര്‍ഷം 82 ലക്ഷം രൂപ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: The Karnataka cabinet has approved Tulu as the second official language in the state. The decision was taken at a meeting in Mangaluru following long-standing demands from people in Dakshina Kannada and Udupi districts. The cabinet has also recommended renaming Dakshina Kannada district as Mangaluru