ദില്ലിയില്‍ 'ബ്രാന്‍ഡ് അംബാസിഡറായി' സഞ്ജു സാംസണ്‍

മദന്‍ ലാല്‍ ഖുറാന ഫൗണ്ടേഷന്‍ ഡല്‍ഹി മോത്തി നഗറില്‍ ആരംഭിച്ച ജന്‍ കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡറായാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ചുമതലയേറ്റത്

ദില്ലിയില്‍ 'ബ്രാന്‍ഡ് അംബാസിഡറായി' സഞ്ജു സാംസണ്‍
dot image

ദില്ലി സര്‍ക്കാരിന്റെ ജന്‍ കൗശല്‍ കേന്ദ്ര പദ്ധതിയില്‍ മലയാളി ടച്ച്. മദന്‍ ലാല്‍ ഖുറാന ഫൗണ്ടേഷന്‍ ഡല്‍ഹി മോത്തി നഗറില്‍ ആരംഭിച്ച ജന്‍ കൗശല്‍ കേന്ദ്രയുടെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണെ നിയമിച്ചു. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയാണ് പ്രഖ്യാപനം നടത്തിയത്. രേഖ ഗുപ്തയുമായി വെള്ളിയാഴ്ച സഞ്ജു കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ യുവാക്കളെ നൈപുണ്യ വികലനത്തിനും തൊഴിലവസരങ്ങള്‍ക്കും സ്വയം പര്യാപ്തത കൈവരിക്കുന്നതിനും പ്രചോദിപ്പിക്കുകയാണ് സഞ്ജുവിനെ ബ്രാന്‍ഡ് അംബാസഡറായി കൊണ്ടുവരുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മദന്‍ ലാല്‍ ഖുറാന ഫൗണ്ടേഷന്‍ വ്യക്തമാക്കി.


ദില്ലി മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ക്രിക്കറ്റിലെ സഞ്ജുവിന്റെ സമീപകാല പ്രകടനങ്ങളെയും കായികരംഗത്തെ അദ്ദേഹത്തിന്റെ സംഭാവനകളെയും മുഖ്യമന്ത്രി രേഖാ ഗുപ്ത അഭിനന്ദിച്ചു. ഡല്‍ഹിയിലെ കായിക വികസനത്തെക്കുറിച്ചും യുവാക്കള്‍ക്കിടയില്‍ കായികാവബോധം വളര്‍ത്തുന്നതിനെക്കുറിച്ചും ഇരുവര്‍ക്കുമിടയില്‍ ചര്‍ച്ചകള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സഞ്ജു സാംസണുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ മുഖ്യമന്ത്രി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ കഴിവുറ്റ യുവതാരങ്ങളില്‍ ഒരാളായ സഞ്ജുവിന് വരാനിരിക്കുന്ന മത്സരങ്ങളില്‍ മികച്ച വിജയം ആശംസിക്കുന്നതായും മുഖ്യമന്ത്രി കുറിച്ചു. ഡല്‍ഹിയില്‍ നടന്ന മത്സരങ്ങള്‍ക്കു ശേഷമാണ് സഞ്ജു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതെന്നാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് നന്ദി അറിയിച്ച സഞ്ജു, മുഖ്യമന്ത്രി നല്‍കിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി രേഖപ്പെടുത്തി.

content highlights: Sanju Samson Appointed Brand Ambassador of Jan Kaushal Kendra in Delhi

dot image
To advertise here,contact us
dot image