ക്രിസ്റ്റ്യാനോ വീണ്ടും പോര്‍ച്ചുഗല്‍ ടീമില്‍; നേഷന്‍സ് ലീഗില്‍ കളിക്കും

ഫുട്‌ബോള്‍ കരിയറില്‍ ആയിരം ഗോളെന്ന അപൂര്‍വതയിലേക്ക് കുതിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ക്രിസ്റ്റ്യാനോ വീണ്ടും പോര്‍ച്ചുഗല്‍ ടീമില്‍; നേഷന്‍സ് ലീഗില്‍ കളിക്കും
dot image

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉടനെയൊന്നും വിരമിക്കില്ലെന്ന് ഉറപ്പായി. വരാനിരിക്കുന്ന പ്രധാന മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ ദേശീയ ടീമിലേക്ക് റൊണാള്‍ഡോയെ വീണ്ടും തിരഞ്ഞെടുത്തു. സൂപ്പര്‍ താരം അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന തരത്തില്‍ പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് പ്രഖ്യാപനം.

കളിക്കളത്തിലെ മികച്ച ഫിറ്റ്‌നസും മാച്ച് വിന്നിങ് ശേഷിയും കണക്കിലെടുത്താണ് താരത്തെ സംഘത്തില്‍ നിലനിര്‍ത്തിയത്. അല്‍ നസ്‌റിനൊപ്പം മികച്ച ഫോമിലാണ് താരം ഇപ്പോള്‍. റൊണാള്‍ഡോയുടെ അനുഭവസമ്പത്തും ലീഡര്‍ഷിപ്പും ടീമിന് വലിയ മുതല്‍ക്കൂട്ടാണെന്നും, സഹതാരങ്ങള്‍ക്ക് അത് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ലെന്നും കോച്ച് വ്യക്തമാക്കി.

വരാനിരിക്കുന്ന മത്സരങ്ങളില്‍ പോര്‍ച്ചുഗലിന്റെ മുന്നേറ്റ നിരയെ നയിക്കാന്‍ റൊണാള്‍ഡോ തന്നെയാകും കളത്തിലുണ്ടാവുക. രാജ്യത്തിനായി കൂടുതല്‍ ഗോളുകളും വിജയങ്ങളും നേടുക എന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ താരം വീണ്ടും പോര്‍ച്ചുഗല്‍ ജേഴ്‌സിയണിയാന്‍ ഒരുങ്ങുന്നത്. ഈമാസം 24ന് വെയ്ല്‍സ്, 27ന് നോര്‍വേ, ഒക്‌ടോബര്‍ ഒന്നിന് ഡെന്‍മാര്‍ക്, നാലിന് നോര്‍വേ എന്നിവര്‍ക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ മത്സരങ്ങള്‍.

content highlights: Cristiano Ronaldo Named in Portugal Squad for UEFA Nations League

dot image
To advertise here,contact us
dot image