കേതനുമായുള്ള വിവാഹത്തിന് മുമ്പേ സിയയും ചേതനും രഹസ്യമായി വിവാഹം കഴിച്ചെന്ന് വിവരം; അന്വേഷണം

വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭ്യമായിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്

കേതനുമായുള്ള വിവാഹത്തിന് മുമ്പേ സിയയും ചേതനും രഹസ്യമായി വിവാഹം കഴിച്ചെന്ന് വിവരം; അന്വേഷണം
dot image

പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേതനുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം സിയ ഗോയല്‍ തന്റെ കാമുകന്‍ ചേതന്‍ ചൗധരിയെ രഹസ്യമായി വിവാഹം കഴിച്ചതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

നാല് മാസം മുമ്പ് സിയയും ചേതനും ഒരു പ്രാദേശിക രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് രഹസ്യമായി വിവാഹം കഴിച്ചുവെന്ന വാദം പൂനെ റൂറല്‍ പൊലീസ് ഇപ്പോള്‍ പരിശോധിച്ചു വരികയാണ്. ഈ വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടെന്ന് പറയപ്പെടുന്ന സിയയുടെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് നിരീക്ഷിച്ചു വരികയാണ്. വിവാഹ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ലഭ്യമായിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മഹാരാഷ്ട്രയിലെ കോട്ടയില്‍ ട്രെക്കിംഗിനിടെ കേതന്‍ വിശാല്‍ അഗര്‍വാൾ മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവാവിനെ കൊലപ്പെടുത്തിയത് പ്രതിശ്രുത വധുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

വധുവായ സിയയും കാമുകന്‍ ചേതന്‍ ചൗധരിയും ചേര്‍ന്ന് നടത്തിയ കൊലപാതകമാണിതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കൊലപാതകം നടത്തുന്നതിന് അഞ്ച് ദിവസം മുൻപ് കേതനെ കൊലപ്പെടുത്താൻ സിയയും കാമുകനും പദ്ധതിയിട്ടിരുന്നു. എന്നാൽ ആ ശ്രമം പരാജയപ്പെട്ടു. തുടർന്നാണ് ജൂൺ പതിനെട്ടിന് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി കേതനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയത്.

സിയയും ചേതനും തമ്മില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 2,004 തവണ ഫോണില്‍ ബന്ധപ്പെടുകയും 238 മണിക്കൂറോളം സംസാരിക്കുകയും ചെയ്തതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. കൊലപാതകം നടന്ന ജൂണ്‍ 18ന് രാവിലെ 7 മണി മുതല്‍ വൈകിട്ട് 5.40 വരെ ചേതന്‍ തന്റെ ഫോണിലെ ഇന്റര്‍നെറ്റ് ഓഫാക്കി വെച്ചിരുന്നു. ലൊക്കേഷന്‍ ട്രാക്ക് ചെയ്യാതിരിക്കാന്‍ ഫോണ്‍ കടയില്‍ തന്നെ വെക്കുകയും പകരം ഒരു ജീവനക്കാരന്റെ ഫോണ്‍ കൈവശം വെയ്ക്കുകയും ചെയ്തു. ഈ ഫോണുമായാണ് ഇയാൾ യാത്ര ചെയ്തതെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 

Content Highlights: More Details Emerge in death of Pune Businessman Ketan Agarwal

dot image
To advertise here,contact us
dot image