

നസ്ലെൻ ചിത്രം മോളിവുഡ് ടൈംസിനെ അഭിനന്ദിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ലെറ്റർബോക്സിലൂടെയാണ് അനുരാഗ് കശ്യപ് തന്റെ അഭിപ്രായം പങ്കുവെച്ചത്. അഭിനവ് സുന്ദർ നായകിന്റെ ആവിഷ്കാര ശൈലി കാലക്രമേണ കൂടുതൽ മൂർച്ചയുള്ളതാകും എന്നും അദ്ദേഹം പറഞ്ഞു.
'ഇന്റർനെറ്റ്- സോഷ്യൽ മീഡിയ കാലഘട്ടത്തിലെ സിനിമാ പ്രേമികളുടെ ഒരു സ്വപ്നമാണ് ഈ ചിത്രം. ഒരുപാട് സത്യവും ഒരുപാട് ആദർശവാദവും. സംവിധായകൻ അഭിനവ് സുന്ദർ നായകിന്റെ ആവിഷ്കാര ശൈലി കാലക്രമേണ കൂടുതൽ മൂർച്ചയുള്ളതാകും. സിനിമയോടുള്ള ഒരുതരം റൊമാന്റിസിസം ചിത്രത്തിൽ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. സിനിമ വളരെ ഇഷ്ടപ്പെട്ടു', അനുരാഗ് കശ്യപിന്റെ വാക്കുകൾ.
A filmmaker's appreciation is the greatest applause! 👏🎬 #MollywoodTimes earns high praise from Anurag Kashyap. ❤️#Naslen #AshiqUsman #AbhinavSunderNayakv #SonymusicSouth #JakesBejoy #AshiqUsmanProductions pic.twitter.com/1O0CHe8rM3
— AP International (@APIfilms) July 7, 2026
നസ്ലെന്റെ പ്രകടനത്തിനും അഭിനവ് സുന്ദർ നായകിന്റെ എഴുത്തിനും വലിയ കയ്യടികൾ ലഭിക്കുന്നുണ്ട്. മികച്ച തിരക്കഥയാണ് സിനിമയുടേതെന്നും നിറയെ റിലേറ്റബിൾ രംഗങ്ങൾ സിനിമ സമ്മാനിക്കുന്നു എന്നാണ് ചിത്രം കണ്ടവർ എക്സിൽ കുറിക്കുന്നത്. ജേക്സ് ബിജോയിയുടെ മ്യൂസിക്കിനും കയ്യടി ലഭിക്കുന്നുണ്ട്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.ചിത്രത്തില്‍ നസ്ലനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍, റോഷന്‍ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്‌സാണ്ടര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അല്‍ത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തില്‍. സംഗീതം: ജേക്‌സ് ബിജോയ്. എഡിറ്റിംഗ്: നിധിന്‍ രാജ് അരോള്‍ & ഡയറക്ടര്‍, സൗണ്ട് ഡിസൈന്‍ & മിക്സിംഗ്: വിഷ്ണു ഗോവിന്ദ്, ആര്‍ട്ട് ഡയറക്ഷന്‍: ആശിഖ് എസ്. കോസ്റ്റ്യൂം: മാഷര്‍ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുധര്‍മന്‍ വള്ളിക്കുന്ന്, ഫിനാന്‍സ് കണ്‍ട്രോളര്‍: ശിവകുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രാജേഷ് അടൂര്‍, വിഎഫ്എക്സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്: ശ്രീക് വാരിയര്‍, മോഷന്‍ ഗ്രാഫിക്‌സ്: ജോബിന്‍ ജോസഫ്, പി.ആര്‍.ഒ: എ എസ് ദിനേശ്, സ്റ്റില്‍സ്: ബോയക്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് ഒബ്‌സ്‌ക്യൂറഎന്റര്‍ടൈന്‍.
Content Highlights: Filmmaker Anurag Kashyap praised Mollywood Times, saying Abhinav's creative vision will become even sharper over time while appreciating the platform's work.