സവർക്കർക്ക് ഭാരതരത്‌ന നൽകേണ്ടത് എന്തിനാണ്, ഇന്ത്യ - പാകിസ്താൻ വിഭജനത്തിന് അടിത്തറ പാകിയതിനോ?: കോൺ​ഗ്രസ്

ഭാരതരത്‌ന സവർക്കർക്ക് നൽകിയാൽ ബഹുമതിയുടെ അന്തസ് വർദ്ധിക്കുമെന്ന ആർഎസ്എസ് പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ്

സവർക്കർക്ക് ഭാരതരത്‌ന നൽകേണ്ടത് എന്തിനാണ്, ഇന്ത്യ - പാകിസ്താൻ വിഭജനത്തിന് അടിത്തറ പാകിയതിനോ?: കോൺ​ഗ്രസ്
dot image

ന്യൂഡൽഹി: ഭാരതരത്‌ന സവർക്കർക്ക് നൽകിയാൽ ബഹുമതിയുടെ അന്തസ് വർദ്ധിക്കുമെന്ന ആർഎസ്എസ് പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ്. സവർക്കർക്ക് ഭാരതരത്ന നൽകേണ്ടത് എന്തിൻ്റെ അടിസ്ഥാനത്തിലാണ്, ഇന്ത്യയുടെ വിഭജനത്തിന്റെ ആശയം പറഞ്ഞതിനാണോ എന്നും കോൺ​ഗ്രസ് എംപി ഇമ്രാൻ മസൂദ് പരിഹസിച്ചു. രാജ്യത്തിനുള്ളിൽ രണ്ട് രാഷ്ട്രങ്ങൾ എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ച് ഇന്ത്യ - പാകിസ്താൻ വിഭജനത്തിന് പ്രത്യയശാസ്ത്രപരമായ അടിത്തറ പാകിയതിന് ആണോ ഭാരതരത്‌ന നൽക്കേണ്ടതെന്ന് അദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന ഹിന്ദുത്വ പ്രത്യയശാസ്ത്രജ്ഞൻ വിനായക് ദാമോദർ സവർക്കർക്ക് നൽകിയാൽ അതിന്റെ അന്തസ്സ് വർദ്ധിക്കുമെന്നാണ് ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞത്. ഇതിനെതിരെ ഉടനടി മറുപടിയുമായി കോൺ​ഗ്രസ് രം​ഗത്തെത്തുകയായിരുന്നു.

ആർ‌എസ്‌എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മുംബൈയിൽ നടന്ന ഒരു പൊതു സംവാദത്തിൽ സംസാരിക്കവേയാണ് ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവത് സവർക്കറെ ബഹുമാനിക്കണമെന്ന ദീർഘകാല ആവശ്യവുമായി മുന്നോട്ട് വന്നത്. സവ‍ർക്കറെ ബഹുമതി നൽകുന്നത് ഗൗരവമായി പരിഗണിക്കേണ്ട കാര്യമാണെന്നാണ് ആർ‌എസ്‌എസ് മേധാവി പറഞ്ഞത്.

Content Highlights: Congress responds to RSS's remark that giving Bharat Ratna to Savarkar will increase the prestige of the award

dot image
To advertise here,contact us
dot image