

ബഹ്റൈന് നേരെയുണ്ടായ ഇറാനിയൻ ഡ്രോൺ ആക്രമണ ശ്രമം രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പരാജയപ്പെടുത്തി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഇറാനിൽ നിന്നുള്ള ഡ്രോണുകളെ പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ തടഞ്ഞ് തകർത്തത്. കൃത്യസമയത്തുള്ള പ്രതിരോധ നടപടികളിലൂടെ വലിയൊരു സുരക്ഷാ ഭീഷണിയാണ് ഒഴിവായത്.
അതേസമയം, സുരക്ഷാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പൗരന്മാരും പ്രവാസികളും പരിഭ്രാന്തരാകരുതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. അടിയന്തര സാഹചര്യങ്ങളിൽ എല്ലാവരും ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം അറിയിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഔദ്യോഗിക വാർത്താ ചാനലുകളെയും അധികൃതരുടെ അറിയിപ്പുകളെയും മാത്രം ആശ്രയിക്കണമെന്നും വ്യാജവാർത്തകളിൽ വഞ്ചിതരാകരുതെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
Content Highlights: Tensions have resurfaced after Iran launched two drones towards Bahrain. US Central Command said its forces intercepted both drones before they could reach their target. No casualties or damage were reported. Iran's claim that it destroyed a US early-warning radar in Bahrain was denied by the US military.