പെൺകുഞ്ഞ് ജനിച്ച് അടുത്ത ദിവസം കോടീശ്വരനായി; യുധ്‌വീര്‍ സിങിന് നവംബറില്‍ ഡബിള്‍ ലോട്ടറി

കുടുംബത്തിലേക്ക് ഭാഗ്യം കൊണ്ടുവന്നവള്‍ ആയതിനാല്‍ കുഞ്ഞിന് സമൃദ്ധി എന്നര്‍ത്ഥം വരുന്ന ബര്‍കത്ത് എന്ന പേരുമിട്ടു

പെൺകുഞ്ഞ് ജനിച്ച് അടുത്ത ദിവസം കോടീശ്വരനായി; യുധ്‌വീര്‍ സിങിന് നവംബറില്‍ ഡബിള്‍ ലോട്ടറി
dot image

അമൃത്സര്‍: പഞ്ചാബിലെ മന്‍സ ജില്ലയിലെ ബറേറ്റയില്‍ നിന്നുള്ള 24കാരന്‍ യുധ്‌വീര്‍ സിങിന് ഈ നവംബര്‍ മാസത്തില്‍ കിട്ടിയത് ഡബിള്‍ ലോട്ടറി. നവംബര്‍ ആറിന് പെണ്‍കുഞ്ഞ് ജനിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ യുധ്‌വീറും കുടുംബവും കോടീശ്വരന്മാരായി. പഞ്ചാബ് സ്റ്റേറ്റ് ഡിയര്‍ 200 മന്ത്ലി ലോട്ടറിയിലൂടെയാണ് മരപ്പണിക്കാരനായ യുധ്‌വീറിന് ഒന്നാം സമ്മാനമായ 1.5 കോടി അടിച്ചത്.

കുടുംബത്തിലേക്ക് ഭാഗ്യം കൊണ്ടുവന്നവള്‍ ആയതിനാല്‍ കുഞ്ഞിന് സമൃദ്ധി എന്നര്‍ത്ഥം വരുന്ന ബര്‍കത്ത് എന്ന പേരുമിട്ടു. ഗര്‍ഭിണിയായിരുന്ന ഭാര്യ ഹര്‍മനെ പരിശോധനയ്ക്കായി മന്‍സയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ ലോട്ടറി ടിക്കറ്റ് വാങ്ങിയത്.

മൊബൈല്‍ സിം കാര്‍ഡ് പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ യാദൃശ്ചികമായാണ് ലോട്ടറിക്കടയില്‍ കയറിയത്. ആദ്യമായാണ് ലോട്ടറി എടുക്കുന്നതെന്നും ലോട്ടറി വാങ്ങുന്നതിനോട് തന്റെ ഭാര്യയ്ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും യുധ്‌വീര്‍ പറയുന്നു.

'ഞാന്‍ അവള്‍ക്ക് ബര്‍കത്ത് എന്ന് പേരിട്ടു. അവള്‍ ഞങ്ങളുടെ വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവന്നു. അവള്‍ക്ക് മറ്റെന്ത് പേരാണിടേണ്ടത്', യുധ്‌വീര്‍ പറയുന്നു. മകളുടെ ഭാവി സുരക്ഷിതമാക്കാന്‍ സമ്മാനത്തുക ഉപയോഗിക്കുമെന്ന് യുധ്‌വീര്‍ സിങ് പറഞ്ഞു. ''എന്റെ മകള്‍ ഭാഗ്യം കൊണ്ടുവന്നു. അവളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കും വേണ്ടി പണം ചെലവഴിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ അവള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാനും നല്ലൊരു ജോലി നേടാനും കഴിയും', പിതാവ് പറഞ്ഞു.

Content Highlights:november brings double fortune for yudhvir singh after welcoming baby girl

dot image
To advertise here,contact us
dot image