'സീൻ സിനിമയിലെ സർപ്രൈസ് ലീക്കായിരുന്നില്ലെങ്കില്‍ പടം കുറച്ചുകൂടി രസമായിരുന്നേനെ…'; അജ്മല്‍ സാബു

സീനിന്റെ പ്രധാന പ്ലോട്ടുകളിലൊന്ന് റിലീസിന് മുമ്പ് തന്നെ ലീക്കായതിനെ കുറിച്ച് സംവിധായകന്‍ ജിത്തു മാധവൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു

'സീൻ സിനിമയിലെ സർപ്രൈസ് ലീക്കായിരുന്നില്ലെങ്കില്‍ പടം കുറച്ചുകൂടി രസമായിരുന്നേനെ…'; അജ്മല്‍ സാബു
dot image

സീൻ എന്ന ചിത്രത്തിലെ എലമെന്റ് ലീക്കായതിനെ തുടര്‍ന്ന് എഡിറ്റിങ്ങില്‍ മാറ്റം വരുത്തിയതിനെ കുറിച്ച് എഡിറ്റർ അജ്മല്‍ സാബു. ഫസ്റ്റ് കട്ട് ചെയ്യുമ്പോഴും ഡബ്ബിങ്ങിന് പോകുന്ന സമയത്തും ഈ സർപ്രൈസ് എലമെന്റിനെ കുറിച്ച് പുറത്താര്‍ക്കും അറിയില്ലായിരുന്നുവെന്നും പിന്നീടാണ് ഇക്കാര്യം എങ്ങനെയോ ലീക്ക് ആയതെന്നും അജ്മൽ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് അജ്മൽ ഇക്കാര്യം പറഞ്ഞത്.

Also Read:

'ഫസ്റ്റ് കട്ട് ചെയ്യുമ്പോഴും ഡബ്ബിങ്ങിന് പോകുന്ന സമയത്തും എലമെന്റിനെ കുറിച്ച് പുറത്താര്‍ക്കും അറിയില്ലായിരുന്നു. പിന്നീടാണ് എവിടെ നിന്നോ ഇത് ലീക്കായത്. ചിത്രത്തില്‍ ആളുകളെ ഏറ്റവും കൂടുതല്‍ സര്‍പ്രൈസ് ചെയ്യിക്കേണ്ട സംഭവമായിരുന്നു 35-40മത്തെ മിനുട്ടില്‍ വരുന്ന ഈ റിവീലിങ്. ഇന്റര്‍വെല്ലിന് മുമ്പുള്ള റിവീലിങ്ങായിരുന്നു. ഇന്റര്‍വെല്‍ ഇപ്പോഴുള്ളത് തന്നെയാണ്. അതിന് അത്യാവിശ്യം ലെങ്ത്തുണ്ടായിരുന്നു. അത്യാവിശ്യം സ്ലോ ആക്കി, രസമായിട്ട് ആള്‍ക്കാര്‍ക്ക് അത് മനസിലായിക്കോട്ടെ എന്ന് കരുതിയായിരുന്നു ചെയ്തത്. ഇത് ലീക്കായതോടെ എങ്ങനെയെങ്കിലും അതിലേക്ക് പെട്ടെന്ന് എത്തിക്കണം എന്നായി. അങ്ങനെ ചെയ്യുമ്പോള്‍ ബാക്കിയുള്ള കാര്യങ്ങള്‍ ഒന്നും മിസ്സാക്കാനും പാടില്ല അതേസമയം ഇത് അറിയാതെ വരുന്നവര്‍ക്ക് എക്‌സൈറ്റ്‌മെന്റ് കിട്ടുകയും വേണം. അത് ലീക്കാവാതെ പടം കാണാന്‍ പറ്റിയിരുന്നെങ്കില്‍ കുറച്ചുകൂടി രസമായിട്ട് കാണാമായിരുന്നു', അജ്മല്‍ സാബു പറഞ്ഞു.

സീനിന്റെ പ്രധാന പ്ലോട്ടുകളിലൊന്ന് റിലീസിന് മുമ്പ് തന്നെ ലീക്കായതിനെ കുറിച്ച് സംവിധായകന്‍ ജിത്തു മാധവൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഒരുപാട് ചര്‍ച്ചകള്‍ക്കായിരുന്നു സോഷ്യല്‍ മീഡിയയിലും സിനിമാ ലോകത്തും തുടക്കമിട്ടത്. അങ്ങനെ ഈ എലമെന്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ചിത്രം വീണ്ടും എഡിറ്റ് ചെയ്ത് ഒരുപാട് മാറ്റങ്ങള്‍ വരുത്തിയെന്ന് പറയുകയാണ് എഡിറ്റർ അജ്മൽ.

Also Read:

രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് സീന്‍. ആഗോളതലത്തിൽ 200 കോടിയിലധികം രൂപയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. സൂര്യയുടെ കറുപ്പിനും വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിനും ശേഷം എത്തുന്ന ചിത്രമാണിത്. സീന്‍.ഡിഎസ്പി ഇമ്പരാജ് എന്ന പൊലീസ് ഓഫീസറായാണ് സൂര്യ ചിത്രത്തിലെത്തുന്നത്.

സ്‌റ്റൈലിഷ് മാസ് ലുക്കും ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളും നര്‍മം നിറഞ്ഞ മുഹൂര്‍ത്തങ്ങളും ത്രില്ലിംഗ് രംഗങ്ങളും ചേര്‍ന്ന കംപ്ലീറ്റ് എന്റര്‍ടെയ്നറാണ് ചിത്രമെന്നാണ് പ്രേക്ഷക അഭിപ്രായം. ആക്ഷനും കോമഡിയും സമന്വയിപ്പിക്കുന്ന വ്യത്യസ്തമായ അവതരണശൈലിയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. മലയാളി താരം നസ്ലന്‍ ഈശ്വരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നസ്രിയ നസീമും പ്രധാന വേഷത്തിലെത്തുന്നു. ആനന്ദ് രാജ്, ലാല്‍, രാജ് പ്രിയന്‍ എന്നിവരും ചിത്രത്തിലെ താരനിരയിലുണ്ട്.

Content Highlights: Editor Ajmal Sabu about the surprise twist in scene movie

dot image
To advertise here,contact us
dot image