മോഹിത് ഉല്‍വ; പാക് മോഹം തല്ലികെടുത്തിയവൻ; 10-ാം നമ്പറിലെ അത്ഭുതം

അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ അവസാന സമയത്ത് ഇന്ത്യയുടെ തോൽവി ഉറപ്പിച്ചവരായിരുന്നു ഒരു വിധം ക്രിക്കറ്റ് പ്രേമികളെല്ലാം

മോഹിത് ഉല്‍വ; പാക് മോഹം തല്ലികെടുത്തിയവൻ; 10-ാം നമ്പറിലെ അത്ഭുതം
dot image

അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ അവസാന സമയത്ത് ഇന്ത്യയുടെ തോൽവി ഉറപ്പിച്ചവരായിരുന്നു ഒരു വിധം ക്രിക്കറ്റ് പ്രേമികളെല്ലാം. പാകിസ്താൻ താരങ്ങൾ അതുകൊണ്ട് തന്നെ ആഘോഷവും തുടങ്ങി കഴിഞ്ഞിരുന്നു. എന്നാല്‍ മോഹിത് ഉല്‍വ എന്ന 18കാരന്‍ പേസ് ബൗളര്‍ പക്ഷെ ആ മോഹങ്ങളെല്ലാം അവസാനിപ്പിച്ചു.

പത്താം സ്ഥാനത്ത് ബാറ്റിങിനെത്തി അശ്ചര്യകരമാംവിധം മനോധൈര്യം പുറത്തെടുത്ത് താരം ഇന്ത്യയെ ത്രസിപ്പിക്കുന്ന ജയത്തിലേക്കും 9ാം ഏഷ്യാ കപ്പ് കിരീടത്തിലേക്കുമാണ് മനോഹര ബാറ്റിങുമായി കൈപിടിച്ചു നടത്തിയത്.

തോല്‍വിയുടെ വക്കില്‍ നിന്നു അവിശ്വസനീയ ഇന്നിങ്‌സ് കളിച്ച് താരം 26 പന്തില്‍ 5 ഫോറും 3 സിക്‌സും സഹിതം പുറത്താകാതെ അടിച്ചെടുത്തത് 49 റണ്‍സ്. അവസാന ഓവറിലെ അവസാന പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ 3 റണ്‍സ് വേണമായിരുന്നു. അഹമ്മദ് ഹുസൈന്‍ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്ത് ഫോറിലേക്ക് പറത്തി മോഹിത് ഉല്‍വ ഇന്ത്യയെ ചരിത്രത്തിലെ സമ്മോഹനമായൊരു കിരീട വിജയത്തിലേക്കാണ് നയിച്ചത്.


കഴിഞ്ഞ തവണ ഇന്ത്യയില്‍ നിന്നു കിരീടം തട്ടിയെടുത്തവരാണ് പാകിസ്ഥാന്‍. മാത്രമല്ല ഇത്തവണ ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്തു. രണ്ടിനും ഇന്ത്യ ഫൈനലില്‍ കണക്കു തീര്‍ത്തു.

content highlights: mohit ulva india vs pakistan hero number 10 batting miracle

dot image
To advertise here,contact us
dot image