IND VS NZ ; അഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച

ന്യൂസിലാൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച.

IND VS NZ ; അഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച
dot image

ന്യൂസിലാൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ഇന്ത്യ 11 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലാണ്. രോഹിത് ശർമയും (7), റിതുരാജ് ഗെയ്ക്വാദും (18) വിരാട് കോലിയുമാണ് (5) പുറത്തായത്.

ടീമിൽ മുഹമ്മദ് സിറാജ് ടീമിൽ തിരിച്ചെത്തിയപ്പോൾ യാഷ് താക്കൂർ അരങ്ങേറ്റ മത്സരം കളിക്കുകയാണ്. ജയിച്ചാൽ അഞ്ചുമത്സര പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം. ആദ്യ രണ്ടുകളിയിൽ ജയിച്ച ഇന്ത്യ 2-1 എന്നനിലയിൽ മുന്നിലാണ്.

മൂന്നാം ഏകദിനം മഴമുടക്കിയിരുന്നു. നാലാം മത്സരത്തിൽ ഇന്ത്യയെ നാണംകെടുത്തിയ കിവികൾ ജയത്തോടെ പരമ്പര സമനിലയിലാക്കാമെന്ന പ്രതീക്ഷയിലാണ്.

നാലാം ഏകദിനത്തിൽ 334 റൺ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 26.4 ഓവറിൽ 89 റൺസിന് തകർന്നടിഞ്ഞിരുന്നു. 244 റൺസിന്റെ വൻതോൽവിയാണ് ഇന്ത്യ വഴങ്ങിയത്.

content highlights: india vs new zealand 5th odi india batting collapse rohit-virat out cheaply

dot image
To advertise here,contact us
dot image