വിവാഹാലോചന നടത്തിയില്ല; മകൻ അച്ഛനെ തലക്കടിച്ച്‌ കൊലപ്പെടുത്തി

വിവാഹാലോചന നടത്താത്തതിന്റെ പേരിൽ കൊലപാതകം.

വിവാഹാലോചന നടത്തിയില്ല; മകൻ അച്ഛനെ തലക്കടിച്ച്‌ കൊലപ്പെടുത്തി
dot image

ബെംഗളൂരു: കർണാടകത്തിലെ ചിത്രദുർഗ ജില്ലയിൽ വിവാഹാലോചന നടത്താത്തതിന്റെ പേരിൽ 36 വയസ്സുകാരൻ അച്ഛനെ തലക്കടിച്ച്‌ കൊലപ്പെടുത്തി. കർഷകനായ സന്നനിഗപ്പയെയാണ് (65) മകൻ നിംഗരാജ കൊലപ്പെടുത്തിയത്.

രാത്രിയിൽ ഉറങ്ങിക്കിടന്ന സന്നനിഗപ്പയുടെ തലയിൽ കമ്പികൊണ്ട് അടിച്ചാണ് നിംഗരാജ കൊലപ്പെടുത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്നനിഗപ്പയെ രക്ഷിക്കാനായില്ല.

നിംഗരാജ തൊഴിൽരഹിതനാണ്. ജോലി ഒന്നും ചെയ്യാതെ അലസമായി ജീവിക്കുന്ന മകനെ കർഷകനായ സന്നനിഗപ്പ ചോദ്യം ചെയ്തിരുന്നു. കൃഷിപ്പണി ചെയ്യാൻ നിർബന്ധിച്ചിരുന്നെങ്കിലും നിംഗരാജ അതിന് തയ്യാറായിരുന്നില്ല. എന്നാൽ അതേസമയം പ്രായമായിട്ടും തനിക്ക് വിവാഹാലോചന നടത്താത്തതിന്റെ പേരിൽ നിംഗരാജ അച്ഛനുമായി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. കൊലപാതകത്തിന് തൊട്ടുമിൻപുള്ള ദിവസങ്ങളിലും ഈ വിഷയത്തെ ചൊല്ലി വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നു.

കൊലപാതകവിവരം പോലീസിനെ അറിയിച്ചത് നിംഗരാജയുടെ മൂത്തസഹോദരനാണ്. ഇയാളുടെ പരാതിയിൽ കേസെടുത്ത പോലീസ് നിംഗരാജയെ അറസ്റ്റുചെയ്തു.

Content Highlight: Son killed Father for not taking interest for his marriage. The incident happened in Karanataka's Chithradurga district.

dot image
To advertise here,contact us
dot image