രാജഗിരി ആശുപത്രിയില്‍ യൂറോ-ഓങ്കോളജി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ചലച്ചിത്ര സംവിധായകന്‍ ജീത്തു ജോസഫ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

രാജഗിരി ആശുപത്രിയില്‍ യൂറോ-ഓങ്കോളജി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
dot image

മൂത്രാശയ അര്‍ബുദത്തിന് സമഗ്ര പരിചരണം ഉറപ്പാക്കുന്ന രാജഗിരി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് യൂറോ-ഓങ്കോളജി പ്രവര്‍ത്തനം ആരംഭിച്ചു. ചലച്ചിത്ര സംവിധായകന്‍ ജീത്തു ജോസഫ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ പോലെയാണ് ജീവിതത്തില്‍ രോഗങ്ങള്‍ കടന്നുവരുന്നതെന്നും, എന്നാല്‍ ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് പ്രധാനമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.

രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. മൂത്രാശയ സംബന്ധമായ കാന്‍സറുകള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. യൂറോ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗങ്ങളിലെ വിദഗ്ധര്‍ ഒത്തുചേരുന്ന മള്‍ട്ടി-ഡിസിപ്ലിനറി ടീമാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. രോഗിയുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ ഓങ്കോ സൈക്യാട്രി, വേദന ലഘൂകരിക്കാന്‍ പാലിയേറ്റീവ് കെയര്‍, പാരമ്പര്യ രോഗസാധ്യതകള്‍ കണ്ടെത്താന്‍ ജനറ്റിക് കൗണ്‍സിലിംഗ് സേവനവും ലഭിക്കും. രോഗനിര്‍ണ്ണയം മുതല്‍ സുഖപ്രാപ്തി വരെ നീളുന്ന സമഗ്ര പരിചരണം രോഗിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാല്‍ നായര്‍ പറഞ്ഞു.

Also Read:

ചടങ്ങില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജി വി. കുരുട്ടുകുളം, യൂറോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സഞ്ജയ് ഭട്ട്, റേഡിയേഷന്‍ ഓങ്കോളജി വിഭാഗം മേധാവി ഡോ. ജോസ് പോള്‍, മെഡിക്കല്‍ ഓങ്കോളജി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സഞ്ജു സിറിയക് എന്നിവര്‍ സംസാരിച്ചു.

Content Highlights: Uro-Oncology Center begins operations at Rajagiri Hospital

dot image
To advertise here,contact us
dot image