റിലീസിന് ഒരു ദിവസം മുന്നേയാണ് സെന്‍സര്‍ ക്ലിയറന്‍സ് ലഭിച്ചത്, നിര്‍മാതാക്കള്‍ ജാഗ്രത പാലിക്കണം;ശിവകാർത്തികേയൻ

രണ്ട് സിനിമകളും തിയേറ്ററില്‍ ഒരേസമയം പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്

റിലീസിന് ഒരു ദിവസം മുന്നേയാണ് സെന്‍സര്‍ ക്ലിയറന്‍സ് ലഭിച്ചത്, നിര്‍മാതാക്കള്‍ ജാഗ്രത പാലിക്കണം;ശിവകാർത്തികേയൻ
dot image

സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. വിജയ് ചിത്രം ജനനായകനും ഒന്നിച്ചായിരുന്നു സിനിമ തിയേറ്ററിൽ എത്തേണ്ടിയിരുന്നത്. എന്നാൽ ജനനായകൻ സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരിക്കുന്നത് വലിയ വിവാദമാണ് സൃഷ്ടിക്കുകയാണ്. ഇപ്പോഴിതാ ജനനായകനും പരാശക്തിയും ഒരുമിച്ച് തിയേറ്ററുകളിലെത്തണമെന്നായിരുന്നു തന്റെ ആഗ്രഹമെന്ന് പറയുകയാണ് ശിവകാർത്തികേയൻ.

‘ഇത് വളരെ അപ്രതീക്ഷിതമായിരുന്നു. ചിത്രം മാറ്റിവയ്ക്കുമെന്ന് ആരും കരുതിയിരുന്നില്ല. രണ്ട് സിനിമകളും തിയേറ്ററില്‍ ഒരേസമയം പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. കഴിഞ്ഞ 15 ദിവസമായി കുറെ അപ്രതീക്ഷിതമായ കാര്യങ്ങളാണ് നടക്കുന്നത്. ഞങ്ങള്‍ എല്ലാ ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കുന്നുണ്ടായിരുന്നു.

എനിക്കാരുമായും മത്സരിക്കാന്‍ ഇഷ്ടമല്ല. ഈ സിനിമാ മേഖലയില്‍ എല്ലാവര്‍ക്കും മതിയായ ഇടമുണ്ട്. എനിക്ക് മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഞാന്‍ ഒരു അറ്റ്‌ലറ്റോ ബോക്‌സറോ ആകുമായിരുന്നു,’ ശിവകാര്‍ത്തികേയന്‍ പറയുന്നു. തന്റെ പരാശക്തി എന്ന സിനിമയും റിലീസിന് ഒരു ദിവസം മുമ്പാണ് സെന്‍സര്‍ ക്ലിയറന്‍സ് ലഭിച്ചതെന്നും അവസാനം നിമിഷം ഇത്തരത്തിലുള്ള അനിശ്ചിതത്വങ്ങള്‍ ഒഴിവാക്കാന്‍ നിര്‍മാതാക്കള്‍ കൂടുതലായും ജാഗ്രത പാലിക്കണമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. പരാശക്തിയുടെ പ്രൊമോഷന്‍ പരിപാടിയില്‍ ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളെ പരാശക്തി തിയേറ്ററിൽ എത്തും. രാവിലെ 9 മണി മുതലാണ് പരാശക്തിയുടെ ഷോ തമിഴ്നാട്ടിൽ ആരംഭിക്കുന്നത്. ചിത്രത്തിൽ ബേസിൽ ജോസഫും അഭിനയിക്കുന്നുണ്ട്. ശിവകാർത്തികേയനൊപ്പം രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

52 കോടി രൂപ കൊടുത്താണ് സീ 5 റൈറ്റ് നേടിയിരിക്കുന്നത്. സിനിമയുടെ ഓഡിയോ, സാറ്റ്ലൈറ്റ് അവകാശങ്ങൾ നേരത്തെ തന്നെ വിട്ടു പോയിരുന്നു. 50 കോടിയ്ക്കാണ് വിറ്റതെന്നായിരുന്നു റിപ്പോർട്ടുകൾ. സുധ കൊങ്കര നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ വെച്ച് പ്രഖ്യാപിച്ച 'പുറനാനൂറ്' എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തിയായി മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.

Content Highlights: sivakarthikeyan about jananayakan censor issues

dot image
To advertise here,contact us
dot image