അവൾ ഞങ്ങളുടെ ലേഡി ഹെയ്‌സൽവുഡ്; ഇംഗ്ലീഷ് താരത്തെ പുകഴ്ത്തി ആർസിബി ആരാധകർ

പവർപ്ലേ ഓവറുകളിൽ ന്യൂസിലാൻഡ് സൂപ്പർതാരം അമേലിയ കെറിനെ വെള്ളംകുടിപ്പിക്കാനും അവർക്ക് സാധിച്ചു

അവൾ ഞങ്ങളുടെ ലേഡി ഹെയ്‌സൽവുഡ്; ഇംഗ്ലീഷ് താരത്തെ പുകഴ്ത്തി ആർസിബി ആരാധകർ
dot image

വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയത്തുടക്കം. ആവേശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ മൂന്ന് വിക്കറ്റിന് വീഴ്ത്തിയാണ് സ്മൃതി മന്ദാനയും സംഘവും വരവറിയിച്ചത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് റോയൽ ചലഞ്ചേഴ്സ് മറികടന്നത്. ഇന്നിങ്സിലെ അവസാന പന്തിൽ ബൗണ്ടറിയടിച്ച് നദീൻ ഡി ക്ലെർക്കാണ് ചലഞ്ചേഴ്സിന്റെ വിജയറൺ കുറിച്ചത്.

ടീമിലെ ഇംഗ്ലണ്ട് പേസർ ലോറൻ ബെല്ലിന്ഡറെ ബൗളിങ് പ്രകടനമാണ് മുംബൈയെ ചെറിയ സ്‌കോറിൽ ഒതുക്കാൻ സഹായിച്ചത്. നാല് ഓവറിൽ വെറും 14 റൺസ് വിട്ടുവൽകി ഒരു വിക്കറ്റ് നേടാൻ ബെല്ലിനായി.

പവർപ്ലേ ഓവറുകളിൽ ന്യൂസിലാൻഡ് സൂപ്പർതാരം അമേലിയ കെറിനെ വെള്ളംകുടിപ്പിക്കാനും അവർക്ക് സാധിച്ചു. ഒടുവിൽ മൂന്നാം ഓവറിൽ അമേലിയയെ (15 പന്തിൽ 4) പുറത്താക്കാനും ബെല്ലിന് സാധിച്ചു. 90 ലക്ഷത്തിന് യുപി വാരിയേഴ്‌സിൽ നിന്നും ആർസിബിയിലെത്തിയ താരത്തെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ.

പുരുഷ ടീമിൽ ജോഷ് ഹെയ്‌സൽവുഡ് നൽകുന്ന ഇംപാക്ടാണ് ഇവിടടെ ബെൽ നടത്തുന്നതെന്ന് ആരാധകർ കമന്റ് ചെയ്യുന്നു. ടീമിലെ ലേഡി ഹെയ്‌സൽവുഡ് ആണ് അവരെന്നാണ് ആദ്യ മത്സരത്തിന് ശേഷം ആർസിബി ആരാധകരുടെ വാദം.

കഴിഞ്ഞ മൂന്ന് സീസണിൽ യുപി വാരിയേഴ്‌സിൽ ആയിരുന്നുവെങ്കിലും ആർസിബിയിലാണ് അവർ ഐപിഎൽ അരങ്ങേറ്റം നടത്തുന്നത്.

Content Highlights- Rcb fans says Lauren bell is their lady hazelwood

dot image
To advertise here,contact us
dot image