'വര്‍ധിച്ച പാര്‍ലിമെന്ററി മോഹവും പ്രാദേശിക വിഭാഗീയതയും പരാജയ കാരണം'; സിപിഐഎം പാലക്കാട് മേഖല റിപ്പോര്‍ട്ടിംഗ്

സിപിഐയുമായി നല്ല ഐക്യത്തില്‍ പോവണമെന്നും റിപ്പോര്‍ട്ടിംഗിനിടെ പാര്‍ട്ടി നേതാക്കള്‍ നിര്‍ദേശിച്ചു.

'വര്‍ധിച്ച പാര്‍ലിമെന്ററി മോഹവും പ്രാദേശിക വിഭാഗീയതയും പരാജയ കാരണം'; സിപിഐഎം പാലക്കാട് മേഖല റിപ്പോര്‍ട്ടിംഗ്
dot image

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനുണ്ടായ പരാജയത്തിന് കാരണം
വര്‍ധിച്ച പാര്‍ലിമെന്ററി മോഹവും പ്രാദേശിക വിഭാഗീയതയുമാണെന്ന് സിപിഐഎം പാലക്കാട് മേഖല റിപ്പോര്‍ട്ടിംഗ്. 2010ന് ശേഷം വലിയ തിരിച്ചടിയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനുണ്ടായത്.

പ്രദേശികമായി വര്‍ധിച്ച പാര്‍ലിമെന്ററി മോഹവും വിഭാഗീയത ചെറുക്കുന്നതിലെ വീഴചക്കുറവും തിരിച്ചടിയായി. ക്ഷേമ പദ്ധതികള്‍ കൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കുമെന്ന മനോഭാവവും തിരിച്ചടിയായിയെന്നും റിപ്പോര്‍ട്ട് ചെയ്തു.

ന്യൂനപക്ഷ ഏകീകരണം യുഡിഎഫ് ഫലപ്രദമായി ഉപയോഗിക്കുന്നത് മറികടക്കാനായില്ല. ഇടതുമുന്നണിക്ക് അടിസ്ഥാന രാഷ്ട്രീയ വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ല. വലിയ പാര്‍ട്ടിയാണ് എന്ന വിചാരത്തില്‍ ഘടകകക്ഷികളോട് പെരുമാറരുത്. സിപിഐയുമായി നല്ല ഐക്യത്തില്‍ പോവണമെന്നും റിപ്പോര്‍ട്ടിംഗിനിടെ പാര്‍ട്ടി നേതാക്കള്‍ നിര്‍ദേശിച്ചു.

Content Highlights: CPIM palakkad region reporting about local body election

dot image
To advertise here,contact us
dot image