ടിപ്പു ജയന്തി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് MLA; ടിപ്പുവിൻ്റെയല്ല ലാദൻ്റെ വരെ ജയന്തി കോൺ​ഗ്രസ് ആഘോഷിക്കും: BJP

ക്രമസമാധാന പ്രശ്നങ്ങൾ പരി​ഗണിച്ച് 2019ൽ ബിജെപി സർക്കാ‍രാണ് ഔദ്യോ​ഗികമായി ടിപ്പു ജയന്തി ആഘോഷങ്ങൾ നിർത്തലാക്കിയത്

ടിപ്പു ജയന്തി പുനഃസ്ഥാപിക്കണമെന്ന് കോൺഗ്രസ് MLA; ടിപ്പുവിൻ്റെയല്ല ലാദൻ്റെ വരെ ജയന്തി കോൺ​ഗ്രസ് ആഘോഷിക്കും: BJP
dot image

ബെംഗളൂരു: കർണാടകയിൽ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ചർച്ചകൾക്ക് വഴിതെളിച്ച ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ വീണ്ടും ചൂട് പിടിക്കുന്നു. കർണാടക നിയമസഭയിൽ കോൺ​ഗ്രസ് എംഎൽഎ വിജയാനന്ദ് കാശപ്പനവർ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയമാണ് പുതിയ തർക്കങ്ങൾക്ക് വഴിതെളിച്ചിരിക്കുന്നത്. സർക്കാർ നടത്തുന്ന പരിപാടി എന്ന നിലയിൽ ടിപ്പു ജയന്തി പുനഃസ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതായിരുന്നു വിജയാനന്ദ് അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയം.

പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ ടിപ്പു ജയന്തി തുടച്ചയായി ഉപേക്ഷിക്കുന്നതിനെയും വിജയാനന്ദ് ചോദ്യം ചെയ്തു. 'എന്ത് കൊണ്ടാണ് നമ്മൾ ആഘോഷിക്കാതിരിക്കുന്നത്. അത് തെറ്റാണ്. ഈ പ്രീതിപ്പെടുത്തൽ കൊണ്ട് എന്ത് ചെയ്യാൻ കഴിയും. ടിപ്പു ജയന്തി നമ്മൾ ആഘോഷിക്കാൻ തുടങ്ങിയത് 2013 മുതലാണ്. അത് പുനഃസ്ഥാപിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. നമ്മൾ മറ്റ് സ്വാതന്ത്ര്യസമര സേനാനികളുടെ ജയന്തിയും ആഘോഷിക്കുന്നുണ്ടല്ലോ' എന്നായിരുന്നു വിജയാനന്ദ് കാശപ്പനവറെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോ‍ർട്ട് ചെയ്യുന്നത്.

ആഘോഷം പുനഃസ്ഥാപിക്കുക എന്ന ആശയത്തെ അം​​ഗീകരിക്കുന്നു എന്നായിരുന്നു മന്ത്രിയും കോൺഗ്രസ് നേതാവുമായ ലക്ഷ്മി ഹെബ്ബാൽക്കറുടെ പ്രതികരണം. 'ഇതൊരു മതേതര രാജ്യമാണ്. അതിനാൽ ടിപ്പു ജയന്തി ആഘോഷിക്കുന്നതിൽ എന്താണ് തെറ്റ്. അത് കർണാടകയിൽ ആഘോഷിക്കുന്ന മറ്റേത് ജയന്തി ആഘോഷവും പോലെ മാത്രമാണ്. ഹിന്ദു-മുസ്ലിം പ്രശ്നം സൃഷ്ടിക്കുന്നതിന് മാത്രമാണ് ബിജെപിക്ക് താൽപ്പര്യം' എന്നും ലക്ഷ്മി ഹെബ്ബാൽക്കർ വ്യക്തമാക്കി.

എന്നാൽ ടിപ്പു ജയന്തി പുനഃസ്ഥാപിക്കണമെന്ന കോൺ​ഗ്രസിൻ്റെ ആവശ്യത്തിനെതിരെ കടുത്ത നിലപാടുമായാണ് ബിജെപി രം​​ഗത്ത് വന്നത്. ടിപ്പു ജയന്തി പുനഃസ്ഥാപിക്കാനുള്ള സർക്കാരിൻ്റെ ഏത് നീക്കത്തെയും ബിജെപി തീർച്ചയായും എതി‍ർക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് ആ‍ർ അശോകയുടെ പ്രതികരണം. 'ഹിന്ദുക്കളെ വെറുക്കുകയും മുസ്‌ലിങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്നതിനാൽ കോൺ​ഗ്രസ് ടിപ്പു സുൽത്താൻ്റെയല്ല ബിൻ ലാദൻ്റെ വരെ ജയന്തി ആഘോഷിക്കുമെന്നും' ആശോക പ്രതികരിച്ചു.

2015ൽ സിദ്ധരാമയ്യ സർക്കാരാണ് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താൻ്റെ ജയന്തി ആഘോഷിക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നലെ ടിപ്പു ജയന്തി ആഘോഷങ്ങളുടെ ഭാ​ഗമായി കുടക് ഉൾപ്പെടെയുള്ള കർണാടകയുടെ വിവിധ ഭാ​ഗങ്ങളിൽ വർ​ഗീയ ലഹളകൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ പരി​ഗണിച്ച് 2019ൽ ബിജെപി സർക്കാ‍ർ ഔദ്യോ​ഗികമായി ടിപ്പു ജയന്തി ആഘോഷങ്ങൾ നിർത്തലാക്കുകയായിരുന്നു.

Content Highlights: Congress MLA was Tipu Jayanti to be restored in Karnataka BJP Opposed

dot image
To advertise here,contact us
dot image