

സൂര്യയെ നായകനാക്കി ലിംഗുസാമി ഒരുക്കിയ ആക്ഷൻ ചിത്രമാണ് 'അഞ്ചാൻ'. ഒരു ഗ്യാങ്സ്റ്റർ ത്രില്ലർ സ്വഭാവത്തിലൊരുങ്ങിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. മോശം പ്രതികരണമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്റെ തിരക്കഥയ്ക്കും മേക്കിങ്ങിനും എല്ലാം വിമർശനങ്ങൾ ലഭിച്ചിരുന്നു. സിനിമ വീണ്ടും റീ റിലീസ് ചെയ്തിരുന്നു എന്നാൽ ഇതിലും വലിയ കാര്യം ഉണ്ടായിരുന്നില്ല. റീ റിലീസിലും സിനിമ പരാജയമാണ് എന്നാണ് റിപ്പോർട്ടുകൾ.
റിലീസ് ചെയ്ത് 10 ദിവസം പിന്നിടുമ്പോഴും സിനിമയ്ക്ക് 75 ലക്ഷം പോലും നേടാനായിട്ടില്ല. അജിത്തിന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രം അട്ടഗാസത്തിനൊപ്പമായിരുന്നു സിനിമയുടെ റിലീസ്. ആദ്യ ദിനം ഡിമാൻഡ് കൂടുതലും അട്ടഗാസത്തിനായിരുന്നു എന്നാൽ രണ്ടാം ദിനം ആളുകൾ അഞ്ചാൻ കയ്യടിച്ചു. കളക്ഷനും ചെറിയ കുതിപ്പ് ഉണ്ടായിരുന്നു. എന്നാൽ പിന്നീട് സിനിമ തിയേറ്ററിൽ വീണു. ഒരു ചിത്രം രണ്ട് തവണ തിയേറ്ററിൽ പരാജയമാകുന്നതിൽ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് എത്തുന്നത്. അടുപ്പിച്ചുള്ള നടന്റെ പരാജത്തിൽ സൂര്യ ഫാൻസിന് പോലും നിരാശയാണ്.

കേരളത്തിൽ സിനിമയുടെ റീ റിലീസ് ചില ലൈസൻസ് പ്രശ്നങ്ങൾ മൂലം ഉണ്ടായിരുന്നില്ല. ഈ റീ റിലീസ് പതിപ്പിൽ സൂര്യയുടെ ഭാഗങ്ങൾ മാത്രമേയുള്ളുവെന്നും ആദ്യം സിനിമ റിലീസ് ആയപ്പോൾ ഒരുപാട് തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്നും ലിംഗുസാമി നേരത്തെ പറഞ്ഞിരുന്നു. സിനിമയിൽ ഉണ്ടായിരുന്ന ലാഗും മിക്ക സീനുകളും ചുരുക്കിയിട്ടുണ്ടെന്നും അദ്ദേഹം നേരത്തെ തന്നെ പറഞ്ഞിരുന്നു.
വിദ്യുത് ജംവാൽ, സാമന്ത, മനോജ് ബാജ്പെ, സൂരി, മുരളി ശർമ്മ എന്നിവരാണ് സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയത്. യുവൻ ശങ്കർ രാജയാണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. സിദ്ധാർത്ഥ് റോയ് കപൂർ, എൻ സുബാഷ് ചന്ദ്രബോസ് എന്നിവരാണ് സിനിമ നിർമിച്ചത്. വമ്പൻ ഹൈപ്പിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചിരുന്നില്ല. ചിത്രത്തിന്റെ പരാജയത്തെത്തുടർന്ന് നിരവധി ട്രോളുകളാണ് സൂര്യയ്ക്കും ലിംഗുസാമിക്കും നേരിടേണ്ടി വന്നിരുന്നത്.
Content Highlights: Suriya's film fails twice in theaters