

മോഹൻലാലിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും നടൻ പൃഥ്വിരാജ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ചർച്ചയായിരുന്നു. എന്നാൽ ഒരേ അഭിമുഖത്തിലെ രണ്ട് ഭാഗങ്ങൾ ചേർത്തുവെച്ച് ഉണ്ടാക്കിയെടുത്ത് പ്രചരിപ്പിച്ചതാണ് ഈ ഭാഗങ്ങൾ. ഇപ്പോഴിതാ ഈ അഭിമുഖത്തിന്റെ യഥാർത്ഥ വേർഷനും പുറത്തുവന്നിരിക്കുകയാണ്.
'മമ്മൂട്ടിയും മോഹൻലാലും ഈ ലോകം കണ്ടതിൽ വെച്ച് ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളാണ്. അവർ രണ്ടു പേരും രണ്ടു തരത്തിലുള്ള അഭിനേതാക്കളാണ്. അതുകൊണ്ടാണ് അവരെ താരതമ്യം ചെയ്യാൻ നമുക്ക് കഴിയാത്തത്. മോഹൻലാൽ ഏത് കഥാപാത്രം ചെയ്താലും അതിൽ നമുക്ക് ലാലേട്ടനെ കാണാൻ സാധിക്കും. ലാലേട്ടൻ ഓട്ടോ ഡ്രൈവർ ആയി അഭിനയിച്ചാലും ഡോൺ ആയി അഭിനയിച്ചാലും ചരിഞ്ഞേ നടക്കൂ. പക്ഷെ അത് വിശ്വസിനീയമാംവിധം അദ്ദേഹം അത് ചെയ്യും. അദ്ദേഹം ഏയ് ഓട്ടോയിലെ ഓട്ടോ ഡ്രൈവർ ആണെന്ന് നമ്മൾ ശരിക്കും വിശ്വസിക്കും. സാഗർ ഏലിയാസ് ജാക്കിയിലെ ഡോൺ ആയി അദ്ദേഹം വന്നാൽ ഡോൺ ആണെന്നും നമ്മൾ വിശ്വസിക്കും..വേഷങ്ങളിലേക്ക് ലയിച്ചാലും കഥാപാത്രങ്ങളിൽ തന്റെ വ്യക്തിത്വം ഒരിക്കലും നഷ്ടപ്പെടുത്താത്ത നടനാണ് മോഹൻലാൽ.

എന്നാൽ മമ്മൂക്കയുടെ കഥാപാത്രങ്ങളിൽ അദ്ദേഹത്തിനെ നമുക്ക് കാണാനേ സാധിക്കില്ല. മമ്മൂക്കയെ നേരിട്ട് അറിയാവുന്നവർക്ക് അറിയാം അദ്ദേഹം അമരത്തിലെ അച്ചൂട്ടിയും അല്ല പാലേരിമാണിക്യത്തിലെ ഹാജിയുമല്ല കിംഗിലെ കളക്ടറുമല്ല. മമ്മൂക്കയുടെ പേഴ്സനാലിറ്റി അവിടെ നഷ്ടമാകുകയാണ്', എന്നാണ് പൃഥ്വിരാജിന്റെ വാക്കുകളുടെ പൂർണരൂപം.
Dedicated to those who find joy in circulating an edited video
— Film Wood Fiscal (@FilmWoodFiscal) December 8, 2025
Here’s the original video🤝❤️#Mohanlal #Mammootty
pic.twitter.com/S3CN1fJlMI
'മോഹൻലാൽ ഏത് കഥാപാത്രം ചെയ്താലും അതിൽ നമുക്ക് ലാലേട്ടനെ കാണാൻ സാധിക്കും. ലാലേട്ടൻ ഓട്ടോ ഡ്രൈവർ ആയി അഭിനയിച്ചാലും ഡോൺ ആയി അഭിനയിച്ചാലും ചരിഞ്ഞേ നടക്കൂ. എന്നാൽ മമ്മൂക്കയുടെ കഥാപാത്രങ്ങളിൽ അദ്ദേഹത്തിനെ നമുക്ക് കാണാനേ സാധിക്കില്ല. മമ്മൂക്കയെ നേരിട്ട് അറിയാവുന്നവർക്ക് അറിയാം അദ്ദേഹം അമരത്തിലെ അച്ചൂട്ടിയും അല്ല പാലേരിമാണിക്യത്തിലെ ഹാജിയുമല്ല കിംഗിലെ കളക്ടറുമല്ല. മമ്മൂക്കയുടെ പേഴ്സനാലിറ്റി അവിടെ നഷ്ടമാകുകയാണ്', എന്ന് മാത്രമായിരുന്നു ആദ്യം പ്രചരിച്ച വീഡിയോയിൽ ഉണ്ടായിരുന്നത്.
മോഹൻലാലിനെ നായകനാക്കി മൂന്ന് സിനിമകൾ പൃഥ്വിരാജ് സംവിധാനം ചെയ്തിട്ടുണ്ട്. ലൂസിഫർ, എമ്പുരാൻ, ബ്രോ ഡാഡി എന്നിവയാണ് ആ സിനിമകൾ. ഈ മൂന്ന് ചിത്രങ്ങളും വലിയ ഹിറ്റായിരുന്നു. ഇനി പുറത്തിറങ്ങാനുള്ള പൃഥ്വിരാജ് ചിത്രമായ ഖലീഫയിൽ മോഹൻലാൽ അതിഥി വേഷത്തിൽ എത്താൻ ഒരുങ്ങുകയാണ്.
Content Highlights: Prithviraj about Mammootty and Mohanlal