ബിജോയ്‌സ് ക്രിക്കറ്റ് ചാമ്പ്യന്‍സ് കപ്പ് 2025: ആദ്യ സീസൺ ഈ മാസം 12 മുതല്‍ 14 വരെ

ഇന്ത്യൻ മുൻ താരം ഇര്‍ഫാന്‍ പത്താനാണ് ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

ബിജോയ്‌സ് ക്രിക്കറ്റ് ചാമ്പ്യന്‍സ് കപ്പ് 2025: ആദ്യ സീസൺ ഈ മാസം 12 മുതല്‍ 14 വരെ
dot image

ബിജോയ്‌സ് ക്രിക്കറ്റ് ചാമ്പ്യന്‍സ് കപ്പ് 2025 സീസണ്‍ 1 ഈ മാസം 12 മുതല്‍ 14 വരെ ഷാര്‍ജ അല്‍ ബതായയിലെ ബിജോയ്സ് ക്രിക്കറ്റ് ക്ലബ്ബില്‍ നടക്കും. ദുബായ് പൊലീസ് ഉള്‍പ്പെടെ 64 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഇന്ത്യൻ മുൻ താരം ഇര്‍ഫാന്‍ പത്താനാണ് ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. വിജയിക്കുന്ന ടീമിന് അരലക്ഷം ദിര്‍ഹമാണ് സമ്മാനം. റണ്ണറപ്പിന് കാല്‍ലക്ഷം ദിര്‍ഹവും പ്രൈസ് മണിയായി ലഭിക്കും.

ഹനാന്‍ ഷാ ഉള്‍പ്പെടെ പങ്കെടുക്കുന്ന ലൈവ് സംഗീത പരിപാടിയും ചാമ്പ്യന്‍ഷിപ്പിനോട് അനുബന്ധിച്ച് അരങ്ങേറും. ഫുഡ് സ്റ്റാളുകള്‍, വിവിധ പ്രദര്‍ശനങ്ങള്‍ എന്നിവയും ടൂര്‍ണമെന്റിന്റെ ഭാഗമായി ഒരുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Content Highlights: Bejoice Cricket Championship 2025 will be held from 12th 14th of this month

dot image
To advertise here,contact us
dot image