വാക്ക് തർക്കത്തിൽ ഇടപെട്ടതിന് വൈരാഗ്യം; യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു

പ്രതികളെ കണ്ടെത്താനായിട്ടില്ല

വാക്ക് തർക്കത്തിൽ ഇടപെട്ടതിന് വൈരാഗ്യം; യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു
dot image

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. ഒറ്റൂർ മാവേലിക്കോണം സ്വദേശി പ്രജീഷിനാണ് ഗുരുതര പരിക്കേറ്റത്. തിരുവനന്തപുരം കല്ലമ്പലം ഒറ്റൂരിലാണ് സംഭവം. കഴിഞ്ഞദിവസം വൈകുന്നേരം മാവിൻമൂട്ടിൽ വെച്ച് പ്രതികൾ ചിലരുമായി പ്രജീഷിന് വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിൽ ഇടപെട്ടതാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

ഈ വൈരാഗ്യം മനസ്സിൽ വെച്ച പ്രതികൾ രാത്രി വീട്ടിലെത്തി ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിൽ വെച്ച് ആക്രമിക്കുകയായിരുന്നു. കൈക്കും കാലിനും സാരമായി പരിക്കേറ്റ പ്രജീഷ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിൽ കല്ലമ്പലം പൊലീസ് കേസ് എടുത്തു. പ്രതികളെ കണ്ടെത്താനായിട്ടില്ല.

Content Highlight : A young man was stabbed and injured by a gang of three after they entered his house due to a dispute

dot image
To advertise here,contact us
dot image