'മുഖ്യമന്ത്രി കസേരയ്ക്കായി 500 കോടി' പരാമർശം; നവജോത് കൗർ സിദ്ദുവിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്

നവജോത് കൗർ സിദ്ദുവിന്റെ പരാമർശം വലിയ രാഷ്ട്രീയവിവാദമാണ് പഞ്ചാബിൽ ഉണ്ടാക്കിയത്

'മുഖ്യമന്ത്രി കസേരയ്ക്കായി 500 കോടി' പരാമർശം; നവജോത് കൗർ സിദ്ദുവിനെ സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്
dot image

ചണ്ഡീഗഡ്: പഞ്ചാബ് കോൺഗ്രസിനെ വെട്ടിലാക്കിയ 'മുഖ്യമന്ത്രിക്കസേരയ്ക്കായി 500 കോടി' പരാമർശത്തിന് പിന്നാലെ നവജോത് കൗർ സിദ്ദുവിനെ പുറത്താക്കി കോൺഗ്രസ്. പഞ്ചാബിലെ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷനായ അമരീന്ദർ സിംഗ് രാജ വാറിംഗ് ആണ് നവജോത് കൗർ സിദ്ദുവിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.

ഭർത്താവും കോൺഗ്രസ് നേതാവുമായ നവജോത് സിംഗ് സിദ്ദു സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുന്നത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്കിടെയാണ് നവജോത് കൗർ സിദ്ദുവിന്റെ വിവാദപരാമർശം. നവജോത് സിംഗ് സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയാൽ അദ്ദേഹം സജീവമായി തിരിച്ചുവരുമെന്നും എന്നാൽ 500 കോടി നൽകുന്ന ആളായിരിക്കും മുഖ്യമന്ത്രി എന്നുമായിരുന്നു നവജോത് കൗർ സിദ്ദുവിന്റെ പരാമർശം. പഞ്ചാബ് കോൺഗ്രസ് കനത്ത ഉൾപാർട്ടി തർക്കത്താൽ വലയുകയാണെന്നും അഞ്ചോളം നേതാക്കൾ മുഖ്യമന്ത്രിയാകാൻ നിൽക്കുകയാണെന്നും നവജോത് കൗർ സിദ്ദു പറഞ്ഞിരുന്നു.

നവജോത് കൗർ സിദ്ദുവിന്റെ ഈ പരാമർശം വലിയ രാഷ്ട്രീയ വിവാദമാണ് പഞ്ചാബിൽ ഉണ്ടാക്കിയത്. ബിജെപി, ആം ആദ്മി തുടങ്ങിയ രാഷ്ട്രീയപാർട്ടികൾ ഈ പരാമർശത്തിനെതിരെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിലെ നേതാക്കൾ മുതൽ താഴെത്തട്ടിൽ വരെ അഴിമതിയാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. മുൻ കോൺഗ്രസ് മുഖ്യമന്ത്രി തന്റെ സ്ഥാനം ഉറപ്പാക്കാൻ 350 കോടി രൂപ നൽകിയതായി താൻ കേട്ടിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സുനിൽ ജാഫർ പ്രതികരിച്ചു. കോൺഗ്രസ് തങ്ങളുടെ നേതാക്കളെ തെരഞ്ഞെടുക്കുന്നത് പണം മാനദണ്ഡമാക്കിയാണ് എന്നായിരുന്നു ആം ആദ്മിയുടെ വിമർശനം.

പരാമർശം വിവാദമായതോടെ വിശദീകരണവുമായി നവജോത് കൗർ സിദ്ദു രംഗത്തെത്തിയിരുന്നു. തന്റെ പരാമർശം വളച്ചൊടിക്കപ്പെട്ടത് കണ്ടപ്പോൾ താൻ ഞെട്ടിയെന്നും പാർട്ടി തങ്ങളോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു അവരുടെ വിശദീകരണം.

Content Highlights: Congress suspends Navjot Kaur Sidhu Days over 500 crore CM post remarks

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us