ബന്ധുവാണെന്ന് പറഞ്ഞ് 10-ാം ക്ലാസുകാരിയെ ഹോസ്റ്റലിൽ നിന്ന് വിളിച്ചിറക്കി; പിന്നാലെ പീഡനം; മൂന്ന് പേർ അറസ്റ്റിൽ

ബന്ധുവെന്ന വ്യാജേന പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്ന് വിളിച്ചിറക്കിയായിരുന്നു പീഡനം

ബന്ധുവാണെന്ന് പറഞ്ഞ് 10-ാം ക്ലാസുകാരിയെ ഹോസ്റ്റലിൽ നിന്ന് വിളിച്ചിറക്കി; പിന്നാലെ പീഡനം; മൂന്ന് പേർ അറസ്റ്റിൽ
dot image

ഹൈദരാബാദ്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. മുമ്മിടിവാരം ഗുരുകുൽ ഗേൾസ് സ്‌കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഗിരിബാബു, അർച്ചന ദേവി, വെങ്കട്ടരമണ എന്നിവരെയാണ് ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

ബന്ധുവെന്ന വ്യാജേന പെൺകുട്ടിയെ ഹോസ്റ്റലിൽ നിന്ന് വിളിച്ചിറക്കിയായിരുന്നു പീഡനം. കുട്ടിക്ക് ആരോഗ്യപ്രശനങ്ങളുണ്ടെന്ന് പറഞ്ഞ് ഗിരിബാബുവും അർച്ചന ദേവിയുമാണ് കുട്ടിയെ വിളിച്ചിറക്കിയത്. ശേഷം കുട്ടിയെ അടുത്തുള്ള ഒരു ലോഡ്ജിൽ കൊണ്ടുപോയ ശേഷം ലോഡ്ജ് ജീവനക്കാരനായ വെങ്കട്ടരമണയുമൊത്ത് പീഡിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പലാണ് പൊലീസിൽ പരാതി നൽകിയത്. വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights: 3 arrested for attrocities against class ten girl at andhra

dot image
To advertise here,contact us
dot image