ഹർമൻപ്രീത് നയിക്കും, സ്മൃതി മന്ദാന വൈസ് ക്യാപ്റ്റൻ; ശ്രീലങ്കയ്‌ക്കെതിരായ വനിതാ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു

പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാവും

ഹർമൻപ്രീത് നയിക്കും, സ്മൃതി മന്ദാന വൈസ് ക്യാപ്റ്റൻ; ശ്രീലങ്കയ്‌ക്കെതിരായ വനിതാ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു
dot image

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ സ്‌ക്വാഡ് പ്രഖ്യാപിച്ച് ബിസിസിഐ. ഡിസംബർ 21 മുതൽ 30 വരെയാണ് പരമ്പര നടക്കുക. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കാണ് ഇന്ത്യ വേദിയാവുക. ഇതില്‍ അവസാനത്തെ മൂന്ന് മത്സരങ്ങള്‍ക്കും തിരുവനന്തപുരം വേദിയാവും. ആദ്യ രണ്ട് മത്സരങ്ങള്‍ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ എസിഎ-വിഡിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.

ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമില്‍ സ്‌മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. ജി കമാലിനിയും വൈഷ്‌ണവി ശർമയും ആദ്യമായി ഇന്ത്യൻ ടീമിൽ ഇടംനേടി. കഴിഞ്ഞ മാസം ഏകദിന ലോകകപ്പ് നേടിയ ടീമിൽ ഉണ്ടായിരുന്ന രാധ യാദവിനും ഉമാ ഛേത്രിക്കും പകരമായാണ് ഇരുവരും ടീമിലെത്തുന്നത്. ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിന് തൊട്ടുമുമ്പ് ലോകകപ്പ് ടീമിൽ പ്രതീക റാവലിന് പകരം എത്തിയ ഓപ്പണർ ഷഫാലി വർമയും ടീമിലുണ്ട്.

ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്‌മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ദീപ്‌തി ശർമ, സ്നേഹ റാണ, ജെമീമ റോഡ്രിഗസ്, ഷഫാലി വർമ, ഹർലീൻ ഡിയോൾ, അമൻജോത് കൗർ, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, രേണുക സിങ് താക്കൂർ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ജി കമാലിനി (വിക്കറ്റ് കീപ്പർ), ശ്രീ ചരണി, വൈഷ്‌ണവി ശർമ.

Content Highlights: Harmanpreet named captain, Smriti Mandhana vice-captain; India squad for Sri Lanka series announced

dot image
To advertise here,contact us
dot image