

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സാങ്കേതിക പ്രശ്‌നത്തിന് പരിഹാരമായി. എയർ ട്രാഫിക് കൺട്രോളിലെ ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിങ് സിസ്റ്റത്തിലെ സെർവർ തകരാർ പരിഹരിച്ചു. സർവീസുകൾ ഇന്ന് അർദ്ധരാത്രിയോടെ സാധാരണയിലാകുമെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി.
എയർ ട്രാഫിക് കൺട്രോൾ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് സ്വിച്ചിംഗ് സിസ്റ്റം തകരാറിലായത് വിമാന സർവീസുകളെ ബാധിച്ചിരുന്നു. പല വിമാനങ്ങളും മണിക്കൂറുകളോളം വൈകുകയും മിക്കവയും റദ്ദാക്കുകയും ചെയ്തിരുന്നു.
Content Highlights : Technical issue at Delhi's Indira Gandhi International Airport resolved