ഈ എഐ മോഡലിനെ കണ്ടാൽ ഫോൺ എടുക്കാൻ ആരും ഒന്ന് പേടിക്കും; പക്ഷെ ആ പേടി കുറച്ച് നല്ലതാ

നിരന്തരം ഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ 25 വർഷത്തിന് ശേഷം നിങ്ങളെ കാണാൻ എങ്ങനെയുണ്ടാകുമെന്ന് കാണാനുള്ള പ്രോംപ്റ്റും ഇവർ പങ്കുവെച്ചിട്ടുണ്ട്

ഈ എഐ മോഡലിനെ കണ്ടാൽ ഫോൺ എടുക്കാൻ ആരും ഒന്ന് പേടിക്കും; പക്ഷെ ആ പേടി കുറച്ച് നല്ലതാ
dot image

മൊബൈൽ ഫോണിലേക്ക് കണ്ണും നട്ടിരിക്കുന്നവരാണ് നമ്മൾ എല്ലാവരും. ദിവസത്തിന്റെ ഭൂരിഭാഗം നേരവും വിവിധ സമൂഹമാധ്യമങ്ങളിലൂടെ സ്‌ക്രോൾ ചെയ്താണ് പലരും ചിലവിടുന്നത്. ഡൂം സ്‌ക്രോളിംഗും അതുവഴിയുണ്ടാകുന്ന ബ്രെയ്ൻ ഫോഗുമെല്ലാം ഇപ്പോൾ സർവസാധാരണമായി കഴിഞ്ഞു.

വളരെ ചെറിയ പ്രായം മുതൽ തന്നെ കുട്ടികൾ ഫോൺ ഉപയോഗിച്ച് തുടങ്ങുന്നുണ്ട്. ഇത് കാഴ്ചശക്തിയെയും മാനസിക വളർച്ചയെയും ഏറെ ദോഷകരമായി ബാധിക്കുമെന്ന് സമീപകാലത്ത് നടന്ന നിരവധി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രതീക്ഷിക്കുന്നതിലും വലുതായിരിക്കും അനിയന്ത്രിതമായ ഫോൺ ഉപയോഗത്തിന്റെ പ്രത്യാഘാതമെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഒരു എഐ മോഡൽ.

വീവാർഡ്(weward) എന്ന് ആപ്പാണ് സാം എന്ന ഈ എഐ മോഡലിനെ ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ നിരന്തരം ഫോൺ ഉപയോഗിക്കുന്നവർ 25 വർഷത്തിന് ശേഷം എങ്ങനെയുണ്ടാകുമെന്നാണ് ഈ എഐ മോഡൽ കാണിച്ച് തരുന്നത്.

ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകളും മറ്റ് നിരവധി പഠനങ്ങളും സർവേകളും ഉൾപ്പെടെ പ്രോംപ്റ്റായി നൽകിയാണ് ഈ രൂപത്തെ സൃഷ്ടിച്ചതെന്ന് വീവാർഡ് പറയുന്നു. കയ്യും കാലും നീര് വെച്ച് വീർത്ത്, കുടവയറുമായി, ചുളുങ്ങിയ തൊലിയുമായി, നട്ടെല്ല് വളഞ്ഞുപോയ രൂപമാണ് എഐ മോഡലിന്റേത്. വെരിക്കോസ് വെയ്‌നും ചുവന്നുതുടുത്ത കണ്ണുകളും കഷണ്ടി കയറി അകാല വാർധക്യം ബാധിക്കുന്ന അവസ്ഥയിലായി തീരും ആളുകളെന്നാണ് ഈ എഐ മോഡൽ കാണിച്ചുതരുന്നത്.

നിരന്തരം ഫോൺ ഉപയോഗിക്കുന്നവരാണെങ്കിൽ 25 വർഷത്തിന് ശേഷം തങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് കാണാനുള്ള എഐ പ്രോംപ്റ്റും വീവാർഡ് പങ്കുവെച്ചിട്ടുണ്ട്. ഈ പ്രോംപ്റ്റ് ഉപയോഗിച്ച് തങ്ങളുടെ അവസ്ഥ എന്താകുമെന്ന് മനസിലാക്കിയെങ്കിലും ആളുകൾ ഫോൺ ഉപയോഗം കുറയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് വീവാർഡ് പറയുന്നു.

ഫോണിൽ തന്നെ ദിവത്തിന്റെ ഏറിയ പങ്കും ചിലവഴിച്ചാൽ ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യം നഷ്ടപ്പെടുമെന്ന് നിരവധി പഠനങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്നവരിൽ 80 ശതമാനം പേരും ആവശ്യമായ രീതിയിൽ ശരീരത്തെ ചലിപ്പിക്കുന്നില്ലെന്നും ഇരുന്നോ കിടന്നോ ആണ് ദിവസത്തിലെ ഭൂരിഭാഗം സമയവും ചിലവിടുന്നതെന്നും ലോകാരോഗ്യ സംഘടന അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നുണ്ട്. പരമാവധി ഫോൺ ഒഴിവാക്കി, ദിവസവും കുറച്ച് സമയമെങ്കിലും നടക്കാൻ തുടങ്ങണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നത്.

Content Highlights: AI shows how people addicted to phone will look after 25 years

dot image
To advertise here,contact us
dot image