കടയില്‍ ചിക്കന്‍ വാങ്ങാനെത്തി, ഒന്‍പതാംക്ലാസുകാരിക്ക് യുപിഐ ആപ്പ് വഴി സന്ദേശങ്ങൾ, പീഡനം: പ്രതി അറസ്റ്റില്‍

നിരന്തര പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഇയാള്‍ ഗര്‍ഭഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി

കടയില്‍ ചിക്കന്‍ വാങ്ങാനെത്തി, ഒന്‍പതാംക്ലാസുകാരിക്ക് യുപിഐ ആപ്പ് വഴി സന്ദേശങ്ങൾ, പീഡനം: പ്രതി അറസ്റ്റില്‍
dot image

ബെംഗളൂരു: കര്‍ണാടകയില്‍ ഒന്‍പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് പ്രതി പ്രിയാകര്‍ ശിവമൂര്‍ത്തിയെ അറസ്റ്റ് ചെയ്തത്. റായ്ച്ചൂരിലാണ് സംഭവം. യുപിഐ ആപ്പ് വഴി സന്ദേശങ്ങള്‍ അയച്ചാണ് പ്രതി പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് കുട്ടിയെ കാണാനില്ലെന്ന് കാട്ടി മാതാവ് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

നിരന്തര പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ഇയാള്‍ ഗര്‍ഭഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. നിരവധി തവണ ഗുളികകള്‍ കഴിച്ച് അവശയായ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രതി പ്രിയാകര്‍ ശിവമൂര്‍ത്തിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പെണ്‍കുട്ടിയുടെ പിതാവിന്റെ കടയില്‍ ചിക്കന്‍ വാങ്ങാനെത്തിയാണ് പ്രതി കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. ചിക്കന്‍ വാങ്ങിയ പണം യുപിഐ ആപ്പ് വഴി പെണ്‍കുട്ടിയുടെ നമ്പറിലേക്കാണ് ഇയാള്‍ അയച്ചത്. പിന്നീട് ഈ ആപ്പുവഴി തന്നെ നിരന്തരം മെസേജുകള്‍ അയക്കുകയും ബന്ധം സ്ഥാപിച്ച് പീഡിപ്പിക്കുകയുമായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ കാണാതായി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

Content Highlights: Man arrested for raping and impregnating minor girl in karnataka

dot image
To advertise here,contact us
dot image