

തന്റെ ശബ്ദം പോയിരിക്കുകയാണെന്നും കാരണം ഐ ആം ഗെയിം ഷൂട്ടിനിടെ സംഭവിച്ചതാണെന്ന് നടൻ ദുൽഖർ സൽമാൻ. ഐ ആം ഗെയിമിൽ ഒരുപാട് ആക്ഷനും നല്ല അലർച്ചയും വേണ്ടയൊരു സിനിമയാണെന്ന് നടൻ പറഞ്ഞു. രണ്ടു വർഷമായിട്ട് അന്യഭാഷാ ചിത്രങ്ങളുമായിട്ടാണ് താൻ നാട്ടിലേക്ക് വരുന്നതെന്നും അതെല്ലാം ഐ ആം ഗെയിമിലൂടെ തീർക്കുമെന്നും നടൻ പറഞ്ഞു. കൊച്ചിയിൽ നടന്ന കാന്ത സിനിമയുടെ പ്രൊമോഷൻ പരിപാടിയിലാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്.
#DulquerSalmaan about ImGame❗
— Mohammed Ihsan (@ihsan21792) November 7, 2025
He promises the film will make up for his long gap from Malayalam cinema. His voice is a bit off after all the intense action and shouting during the shoot.pic.twitter.com/UKOXr7Shk6
'എന്റെ ശബ്ദം കുറച്ച് പോയിരിക്കുകയാണ് കാരണം ഐ ആം ഗെയിം ഷൂട്ടിംഗ് നടക്കുകയാണ്…അതിൽ ആക്ഷനും നല്ല അലർച്ചകളും ഒക്കെയുണ്ട്. ഞാൻ രണ്ടു വർഷമായിട്ട് അന്യഭാഷാ ചിത്രങ്ങളുമായിട്ടാണ് നാട്ടിലേക്ക് വരുന്നതെന്ന് അറിയാം പക്ഷേ ഐ ആം ഗെയിം നിങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരിക്കും. ചിത്രം അടുത്ത വർഷം ഏപ്രിൽ റിലീസ് ചെയ്യാനാണ് പ്ലാൻ', ദുൽഖർ പറഞ്ഞു.
അതേസമയം, ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം. സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്‌സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന.
Content Highlights: Dulquer Salmaan says about im game movie