

കൊച്ചി: റോഡ് നികുതി വെട്ടിച്ച് കേരളത്തില്‍ സര്‍വീസ് നടത്തിയ 25 അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുത്ത് എംവിഡി. വാഹനങ്ങള്‍ക്കെതിരെ വിവിധ നിയമലംഘനങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ വാഹനങ്ങള്‍ക്ക് ഓള്‍ ഇന്ത്യ പെര്‍മിറ്റ് ഉണ്ടെങ്കിലും സര്‍വീസ് നടത്തുന്ന സംസ്ഥാനങ്ങളില്‍ അതാത് റോഡ് നികുതി അടയ്ക്കണമെന്ന നിയമം മിക്ക ബസുകളും ലംഘിച്ചതായി പരിശോധനയില്‍ കണ്ടെത്തി.
നികുതി വെട്ടിപ്പിനു പുറമേ അമിതവേഗം, നമ്പര്‍ പ്ലേറ്റുകളിലെ ക്രമക്കേട്, എയര്‍ ഹോണ്‍ ഉപയോഗം, വാഹന രേഖകളിലെ ക്രമക്കേട് തുടങ്ങിയ ഗതാഗത നിയമലംഘനങ്ങളും പിടിച്ചെടുത്ത വാഹനങ്ങള്‍ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. എറണാകുളം വൈറ്റില, പാലാരിവട്ടം എന്നിവിടങ്ങളില്‍ നടന്ന പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം എറണാകുളം ആര്‍ടിഒ, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. കേരളത്തിലുടനീളം സമാനമായ സംയുക്ത പരിശോധനകള്‍ തുടരുമെന്ന് എംവിഡി അറിയിച്ചു.
Content Highlights: MVD seizes 25 non-state buses operating in Kerala without paying taxes