

ബെംഗളൂരു: നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെ ലൈറ്റ് ഓഫ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ സഹപ്രവർത്തകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. ബെംഗളൂരുവിലാണ് സംഭവം. വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡാറ്റ ഡിജിറ്റൽ ബാങ്ക് എന്ന സ്വകാര്യസ്ഥാപനത്തിലാണ് സംഭവം. 41കാരനായ ഭീമേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 24 കാരനായ സഹപ്രവർത്തകൻ സോമല വംശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം. പുലർച്ചെ ലൈറ്റ് ഓഫാക്കുന്നത് സംബന്ധിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതോടെ വിജയവാഡ സ്വദേശിയായ സോമല വംശി ഡംബൽ എടുത്ത് ഭീമേഷിന്റെ തലയ്ക്ക് അടിച്ചു. ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിന് ശേഷം പ്രതി ഗോവിന്ദരാജ് സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു. കൊലപാതകകുറ്റം ചുമത്തി കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Man Kills co worker with Dumbbell After Fight Over Light Switch in Bengaluru