ഇ-പാസില്ലാതെ ഈ വഴി വരണ്ട! വാൽപ്പാറയിലേക്ക് യാത്ര ചെയ്യുന്നവർ അറിയാൻ

മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് തീരുമാനം

ഇ-പാസില്ലാതെ ഈ വഴി വരണ്ട! വാൽപ്പാറയിലേക്ക് യാത്ര ചെയ്യുന്നവർ അറിയാൻ
dot image

പറമ്പിക്കുളത്ത് നിന്നും നേരെ വാൽപ്പാറയിലേക്ക് പോകാമെന്ന് പ്ലാൻ ചെയ്യുന്നവർ അറിയാൻ. ഇ പാസില്ലാതെ ഇനി കോയമ്പത്തൂരിലെ ഈ മലയോര വിനോദസഞ്ചാര മേഖലയിലേക്ക് പ്രവേശനമില്ല. മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നീലഗിരി, കൊടൈക്കനാൽ എന്നിവിടങ്ങളിലുണ്ടായിരുന്ന ഇ പാസ് നിബന്ധനകൾ വാൽപ്പാറയിലേക്കും വ്യാപിച്ചിരിക്കുന്നത്.

ഇ പാസിനായി www.tnepass.tn.gov.in/home എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. അതല്ലെങ്കിൽ കോയമ്പത്തൂർ ജില്ലാ അതിർത്തിയായ ഷോളയാർ അണക്കെട്ടിന്റെ ഇടതുകരയുള്ള ചെക്‌പോസ്റ്റിലും ആളിയാർ ചെക്‌പോസ്റ്റിലും രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട്.

പ്ലാസ്റ്റിക്ക് സാധനങ്ങളുമായി വാൽപ്പാറയിലേക്ക് യാത്ര ചെയ്യാനും അനുമതിയില്ല. ഇത്തരത്തിൽ വാൽപ്പാറയിലേക്ക് കൊണ്ടുപോകുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന പ്ലാസ്റ്റിക്കുകൾ അധികൃതർ പിടിച്ചെടുക്കും. ഇവിടെ പരിശോധനയ്ക്കായി റെവന്യു, തദ്ദേശഭരണ സ്ഥാപനങ്ങൾ, പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Content Highlights: E - pass mandatory for Valaparai entry

dot image
To advertise here,contact us
dot image