

പാലക്കാട്: കരിമ്പ് ജ്യൂസ് തയ്യാറാക്കുന്നതിനിടെ കൈ മെഷീനില്‍ കുടുങ്ങി അപകടം. മണ്ണാര്‍ക്കാട് കല്ലടിക്കോട് ചുങ്കത്ത് ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവമുണ്ടായത്. ചുങ്കത്ത് കരിമ്പ് ജ്യൂസ് കട നടത്തുന്ന സഹദേവൻ്റെ കൈ ജ്യൂസ് അടിക്കുന്നതിനിടെ മെഷീനില്‍ കുടുങ്ങുകയായിരുന്നു. നാട്ടുകാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും കൈ മെഷീനില്‍ നിന്നും വേര്‍പെടുത്താനായില്ല. ഒടുവില്‍ മെഷീന്‍ പൊളിച്ചാണ് കൈ പുറത്തെടുത്തത്. കല്ലടിക്കോട് മേലെ പയ്യാനി സ്വദേശിയാണ് സഹദേവന്‍.
Content Highlights:Hand gets stuck in sugarcane juice machine while squeezing juice in palakkad