

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തിനെതിരെ വിമർശനവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇന്നത്തെ പ്രഖ്യാപനം ദരിദ്രർ പുച്ഛത്തോടെയാണ് കാണുന്നതെന്നും ആനുകൂല്യം ലഭിക്കേണ്ടവർക്ക് സർക്കാരായി അത് നിഷേധിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സർക്കാരിന് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനായില്ല. തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് കനത്ത തിരിച്ചടി നേരിടും. അതുകൊണ്ടാണ് ചെപ്പടി വിദ്യകൾ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നടന്നത് തെറ്റായ അവകാശ പ്രഖ്യാപനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്വർണ്ണകൊള്ളയിൽ ഹൈക്കോടതി ഇടപെട്ടതിനാലാണ് അന്വേഷണം നടക്കുന്നത്. അന്വേഷണം ഇന്ന് വഴിമുട്ടി നിൽക്കുകയാണ്. സ്വർണ്ണം കണ്ടെടുക്കാനും പ്രതികളെ പിടിക്കാനും ആയിട്ടില്ല. പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights : KPCC President Sunny Joseph criticizes the state government's extreme poverty-free declaration