മൂന്നാം ഏകദിനത്തിൽ രണ്ട് വിക്കറ്റ് ജയം; ഇംഗ്ലണ്ടിനെതിരെ പരമ്പര തൂത്തുവാരി ന്യൂസിലാൻഡ്

നേരത്തെ പരമ്പരയിലെ ആദ്യ മത്സരം നാല് വിക്കറ്റിനും രണ്ടാം മത്സരം അഞ്ചു വിക്കറ്റിനും ന്യൂസിലാൻഡ് സ്വന്തമാക്കിയിരുന്നു.

മൂന്നാം ഏകദിനത്തിൽ രണ്ട് വിക്കറ്റ് ജയം; ഇംഗ്ലണ്ടിനെതിരെ പരമ്പര തൂത്തുവാരി ന്യൂസിലാൻഡ്
dot image

മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് വീഴ്ത്തി ന്യൂസിലൻഡ്. ഇതോടെ ഏകദിന പരമ്പര കിവീസ് തൂത്തുവാരി. മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 4 .2 ഓവറിൽ 222 റൺസിന് ഓൾ ഔട്ടായി. കിവികൾ 44. 4 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 32 പന്തുകൾ ബാക്കി നിൽക്കെയാണ് ന്യൂസിലൻഡ് വിജയം.

കിവികൾക്കായി രചിൻ രവീന്ദ്ര 46 റൺസും ഡാരിയൽ മിച്ചൽ 44 റൺസും ഡെവോൺ കോൺവെ 34 റൺസും നേടി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ജാമി ഓവർട്ടൻ 68 റൺസും ജോസ് ബട്ട്ലർ 38 റൺസും നേടി.

Also Read:

നേരത്തെ പരമ്പരയിലെ ആദ്യ മത്സരം നാല് വിക്കറ്റിനും രണ്ടാം മത്സരം അഞ്ചു വിക്കറ്റിനും ന്യൂസിലാൻഡ് സ്വന്തമാക്കിയിരുന്നു.

Content Highlights: New Zealand win by two wickets in third ODI; sweep T20 series against England

dot image
To advertise here,contact us
dot image