'നുണ പറയുന്നവരെ എനിക്ക് ഇഷ്ടമല്ല', വൈറലായി തമന്നയുടെ വാക്കുകൾ; വിജയ് വർമയെ ഉദ്ദേശിച്ചാണോ എന്ന് ആരാധകർ

'നിങ്ങള്‍ ഒരു കൊലപാതകം നടത്തിയാല്‍ പോലും അത് മറച്ചുവെക്കാന്‍ ചിലപ്പോള്‍ കൂടെ നിന്നെന്ന് വരും. എന്നാല്‍ നുണ പറയുന്നവരെ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല'

'നുണ പറയുന്നവരെ എനിക്ക് ഇഷ്ടമല്ല', വൈറലായി തമന്നയുടെ വാക്കുകൾ; വിജയ് വർമയെ ഉദ്ദേശിച്ചാണോ എന്ന് ആരാധകർ
dot image

തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും തന്റേതായ ഒരിടം നേടിയെടുത്ത നടിയാണ് തമന്ന ഭാട്ടിയ. സ്ത്രീ 2 വിലെ ഐറ്റം ഡാൻസിലൂടെ ബോളിവുഡിൽ സെൻസേഷനായി മാറിയിരുന്നു തമന്ന. ഇപ്പോഴിതാ ബന്ധങ്ങളിൽ നിന്ന് താൻ‌ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് പറയുകയാണ് നടി. തനിക്ക് നുണ പറയുന്നത് തീരെ ഇഷ്ടമല്ലെന്നും തെറ്റുകൾ എന്തെങ്കിലും സംഭവിച്ചാൽ അത് തന്നോട് തുറന്നുപറയുന്നവരെയാണ് ഇഷ്ടമെന്നും നടി പറയുന്നു.

'എനിക്ക് നുണ പറയുന്നത് തീരെ സഹിക്കാന്‍ കഴിയില്ല. എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ അത് തുറന്ന് പറയുന്നതിന് എനിക്ക് പ്രശ്‌നമില്ല. അതിന് പരിഹാരം കണ്ടെത്തുക എന്നതിനെക്കുറിച്ചായിരിക്കും ഞാന്‍ ചിന്തിക്കുക. നിങ്ങള്‍ ഒരു കൊലപാതകം നടത്തിയാല്‍ പോലും അത് മറച്ചുവെക്കാന്‍ ചിലപ്പോള്‍ കൂടെ നിന്നെന്ന് വരും. എന്നാല്‍ നുണ പറയുന്നവരെ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഞാൻ ഒരു നല്ല പങ്കാളിയാകാൻ ശ്രമിക്കുകയാണ്. എന്റെ ഭാവി ഭർത്താവ് ഭാഗ്യവാനാണെന്ന് ഞാൻ കരുതുന്നു. ആ ഭാഗ്യവാൻ ആരാണെന്ന് നമുക്ക് ഉടൻ കാണാം', തമന്നയുടെ വാക്കുകൾ.

കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് നടന്‍ വിജയ് വര്‍മയുമായുണ്ടായിരുന്ന പ്രണയബന്ധം തമന്ന അവസാനിപ്പിച്ചത്. ഇരുവരുടെയും അടുത്ത സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയ് വർമയെക്കുറിച്ചാണോ തമന്ന പറഞ്ഞതെന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്. നുണ പറയുന്നവരെ ഇഷ്ടമല്ലെന്ന് തമന്ന പറഞ്ഞത് വിജയ് വർമ്മയെ ഉദ്ദേശിച്ചാണെന്നും ആരാധകർ പറയുന്നു. രണ്ട് വര്‍ഷത്തോളം ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ലസ്റ്റ് സ്റ്റോറീസ് 2 എന്ന ആന്തോളജിയുടെ ചിത്രീകരണത്തിനിടയിലാണ് വിജയ്​യും തമന്നയും പ്രണയത്തിലായത്.

അടുത്തിടെ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഒരുക്കിയ ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന സീരീസിലും തമന്ന ഒരു ഡാൻസ് നമ്പർ അവതരിപ്പിച്ചിരുന്നു. 'ഗഫൂര്‍' എന്ന ഈ ഗാനം വൈറലാകുകയും ചെയ്തു. ഷാഹിദ് കപൂർ ചിത്രം ഒ റോമിയോ, അജയ് ദേവ്ഗൺ ചിത്രമായ റേഞ്ചർ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള തമന്ന ചിത്രങ്ങൾ.

Content Highlights: Tammannah bhatia words goes viral

dot image
To advertise here,contact us
dot image