തെരഞ്ഞെടുപ്പിൽ ജയിക്കാൻ എൻഡിഎ പ്രചരിപ്പിക്കുന്നത് വ്യാജ ദേശീയതയും ഭിന്നിപ്പിന്റെ രാഷ്ട്രീയവും:പ്രിയങ്കാ ഗാന്ധി

നെഹ്‌റുവിനെയും ഇന്ദിരാ ഗാന്ധിയെയും വിമര്‍ശിക്കുന്ന ബിജെപി നേതാക്കള്‍ അവര്‍ ഒരിക്കലും തൊഴിലില്ലായ്മയെയും കുടിയേറ്റത്തെയും കുറിച്ച് സംസാരിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു

തെരഞ്ഞെടുപ്പിൽ ജയിക്കാൻ എൻഡിഎ പ്രചരിപ്പിക്കുന്നത് വ്യാജ ദേശീയതയും ഭിന്നിപ്പിന്റെ രാഷ്ട്രീയവും:പ്രിയങ്കാ ഗാന്ധി
dot image

പട്‌ന: തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്രത്തിലും ബിഹാറിലും പ്രചരിപ്പിക്കുന്നത് വ്യാജ ദേശീയതയും ഭിന്നിപ്പിന്റെ രാഷ്ട്രീയവുമാണെന്ന് കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധി. ബിഹാറില്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരില്ലെന്നും ബിഹാറിലെ കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് ഡല്‍ഹിയില്‍ നിന്നാണെന്നും പ്രിയങ്കാ ഗാന്ധി ആരോപിച്ചു. ബിഹാറിലെ ബെഗുസരായില്‍ നടന്ന മഹാഗഡ്ബന്ധന്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

'അവര്‍ ആദ്യം ജനങ്ങളെ തമ്മില്‍ വിഭജിച്ചു. പിന്നെ യുദ്ധത്തിന് പോയി. പക്ഷെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ കഴിഞ്ഞില്ല. അതോടെ അവര്‍ വോട്ട് മോഷണം ആരംഭിച്ചു. ബിജെപി നേതാക്കള്‍ നെഹ്‌റുവിനെയും ഇന്ദിരാ ഗാന്ധിയെയും വിമര്‍ശിച്ചു. പക്ഷെ അവര്‍ ഒരിക്കലും തൊഴിലില്ലായ്മയെയും കുടിയേറ്റത്തെയും കുറിച്ച് സംസാരിക്കില്ല. അവര്‍ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കുകയും വ്യാജ ദേശീയത പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്':പ്രിയങ്കാ ഗാന്ധി പറഞ്ഞു.

ബിഹാര്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി നിരവധി സംഭാവനകള്‍ നല്‍കിയെങ്കിലും സംസ്ഥാനത്ത് വേണ്ടവിധം വികസനമുണ്ടായിട്ടില്ലെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി പൊതുമേഖലാ സ്ഥാപനങ്ങളെ അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് വിറ്റെന്നും ബിഹാര്‍ സര്‍ക്കാരിന്റെ വ്യാജ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുതെന്നും പ്രിയങ്കാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Content Highlights: NDA is spreading fake nationalism and politics of division to win elections: Priyanka Gandhi

dot image
To advertise here,contact us
dot image