

മൈസൂരു: കുളമുറിയിലെ വാട്ടര്‍ഹീറ്ററില്‍ നിന്നുള്ളണ്ടായ വാതകച്ചോര്‍ച്ചയില്‍ സഹോദരികളായ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം. മൈസൂരുവില്‍ ഇന്നലെയാണ് സംഭവം നടന്നത്. ഗുല്‍ഫാം (23), സിമ്രാന്‍ താജ് (20) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ സഹോദരിമാര്‍ ഒരുമിച്ച് കുളിക്കാന്‍ കയറിയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരും തിരിച്ചിറങ്ങിയില്ല. തുടര്‍ന്ന് പിതാവ് വാതില്‍ തള്ളിത്തുറത്ത് അകത്ത് കയറി നോക്കിയപ്പോഴാണ് ഇരുവരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വാട്ടര്‍ഹീറ്ററില്‍ നിന്ന് വാതകം ചോര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ശ്വസിച്ച് യുവതികള്‍ മരിച്ചതായാണ് മൈസൂരു പൊലീസിന്റെ നഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights- Sisters found dead inside bathroom in mysore