

കബാലി സിനിമയുടെ തിരക്കഥയിൽ വന്ന പാളിച്ചകൾ താൻ അംഗീകരിക്കുന്നുവെന്ന് സംവിധായകൻ പാ രഞ്ജിത്ത്. പക്ഷേ ആ സിനിമ രജിനികാന്തിന് ഇപ്പോഴും വളരെ ഇഷ്ടമാണെന്നും ചിത്രത്തിന്റെ റിലീസിന് ശേഷം താൻ നിരവധി വിമർശനങ്ങൾ നേരിട്ടെന്നും പാ രഞ്ജിത്ത് പറഞ്ഞു. കൂടാതെ റിലീസിന് മുൻപ് 100 കോടി പ്രീ ബിസിനസ്സിൽ കളക്ഷൻ നേടിയ ചിത്രമാണ് കബാലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബൈസൺ സിനിമയുടെ പ്രസ്സ് മീറ്റിലാണ് പാ രഞ്ജിത്ത് ഇക്കാര്യം പറഞ്ഞത്.
'റിലീസിന് മുൻപ് 100 കോടി പ്രീ ബിസിനസ്സിൽ കളക്ഷൻ നേടിയ ചിത്രമാണ് കബാലി. പക്ഷേ ആ സിനിമയെ എല്ലാവരും വളരെ മോശമാക്കി, രജിനി സാറിനെക്കൊണ്ട് ഇതുപോലത്തെ ഡയലോഗുകൾ പറയിപ്പിക്കാൻ എങ്ങനെ തോന്നിയെന്ന വിമർശനവും എനിക്ക് വന്നു. സിനിമയുടെ തിരക്കഥയിൽ വന്ന പാളിച്ചകൾ ഞാൻ അംഗീകരിക്കുന്നു പക്ഷേ, കബാലി നല്ല സിനിമയാണെന്ന് രജിനികാന്ത് ഇപ്പോഴും വിശ്വസിക്കുന്നുണ്ട്', പാ രഞ്ജിത്ത് പറഞ്ഞു.
#PaRanjith: #Kabali gave 100cr profit even before the release.. but they portrayed badly saying how could u make #Rajinikanth to speak such dialogues..✌️I agree with the screenplay issues.. I don't know if all the other Rajini sir films are good for u..? pic.twitter.com/szmoBFDi4J
— Laxmi Kanth (@iammoviebuff007) October 26, 2025
അതേസമയം, പാ. രഞ്ജിത്ത് 2016ൽ സംവിധാനം ചെയ്ത തമിഴ് ആക്ഷൻ ചലച്ചിത്രമാണ് കബാലി. രജനികാന്ത് ടൈറ്റിൽ റോളിലെത്തിയ ചിത്രം ആരാധകർക്കിടയിൽ തംരഗമായിരുന്നു. ചിത്രത്തിൽ തായ്വാനീസ് അഭിനേതാവ് വിൻസ്റ്റൺ ചാവോ, രാധിക ആപ്തേ, സായ് ധൻഷിക, ധനേഷ് രവി, കലൈയരസൻ, ജോൺ വിജയ് എന്നിവരാണ് അഭിനയിച്ചത്. മലേഷ്യ, ഹോങ്കോങ്, ബാങ്കോക്ക് എന്നിവടങ്ങളിലായിട്ടാണ് സിനിമയുടെ ഷൂട്ടിങ് നടന്നത്.
Content Highlights: Pa Ranjith talks about Rajinikanth Starrer Kabali movie