

കൊച്ചി: കുട ചൂടിയെത്തി സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ കവര്‍ച്ച നടത്തി കളളന്‍. എറണാകുളം പെരുമ്പാവൂര്‍ എസ്എന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം. കുട ചൂടിയെത്തിയ കളളന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് ഒരുലക്ഷം രൂപയാണ് കവര്‍ന്നത്.
മേല്‍ക്കൂരയും സീലിംഗും പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന മുഴുവന്‍ സിസിടിവി ക്യാമറകളും കളളന്‍ തിരിച്ചുവെച്ചു. ചില ക്യാമറകള്‍ ഇളക്കിമാറ്റുകയും ചെയ്തു. തുടര്‍ന്നായിരുന്നു മോഷണം.
Content Highlights: Theft by using an umbrella: Thief steals Rs. 1 lakh from supermarket