

ഫുഡ് ട്രക്ക് ബഹ്‌റൈൻ പ്രത്യേക പദ്ധതിയുമായി അധികൃതർ. പദ്ധതിയിലൂടെ ഫുഡ് ട്രക്ക് മേഖലയിൽ ഏകികൃത സമ്പ്രദായം നടപ്പിലാക്കും. ചെറുകിട, ഇടത്തരം സംരംഭകർക്ക് സ്ഥിരമായ വ്യാപാര കേന്ദ്രം ആരംഭിക്കാനും സന്ദർശകരെ ആകർഷിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. ഈ മേഖലയെ കേന്ദ്രീകൃതവും ചിട്ടയുമായ മേഖലയിലേക്ക് കൊണ്ടുവരുന്നതിനായി, പ്രത്യേക ഫുഡ് ട്രക്ക് സോൺ സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് അംഗീകാരം നൽകി.
ദുബായിലെ ലാസ്റ്റ് എക്സിറ്റ് പോലെയുള്ള സംവിധാനമാണ് ഒരുക്കുന്നത്. നിലവിലുള്ള പൊതു-സ്വകാര്യഭൂമിയിൽ വൈദ്യുതി, വെള്ളം, അഴുക്കുചാൽ സൗകര്യങ്ങൾ ഒരുക്കി ലൈസൻസിങ് ഏകീകരിക്കാനും മാലിന്യം തരംതിരിച്ച് സംസ്കരിക്കാനുമുള്ള സംവിധാനങ്ങളോടുകൂടിയാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. 'ഫുഡ് ട്രക്ക് ബഹ്‌റൈൻ' എന്ന് പേരിട്ടിരിക്കുന്ന ഈ മേഖല പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പ്രവർത്തനം നടത്തുക. ഏകജാലകം വഴിയാണ് പ്രവർത്തനാനുമതി നൽകുക. ആവിശ്യകർക്കു സ്ഥലവും അടിസ്ഥാനസൗകര്യങ്ങളായ വൈദ്യുതി, ജല, അഴുക്കുചാൽ കണക്ഷനുകളും ഒരുക്കും നൽകും.
കസേരകൾ ടേബിളുകൾ, അലങ്കാരങ്ങൾ, സുരക്ഷാസംവിധാനങ്ങൾ, ശുചീകരണം എന്നിവയുടെ നടത്തിപ്പും മേൽനോട്ടവും വഹിക്കും. ഇത്തരം സോണുകളിൽ സ്ഥലം വാടകക്കെടുത്തും യൂട്ടിലിറ്റി സേവനങ്ങൾ ഉപയോഗിച്ചും ആവിശ്യക്കാർക്ക് പ്രവർത്തിക്കാം. ഓരോ വിൽപ്പന കേന്ദ്രത്തിലും വൈബഹ്‌റൈനിൽ ഫുഡ് ട്രക്ക് സോൺ സ്ഥാപിക്കാൻ അംഗീകാരം ബലദിയ, അഴുക്കുചാൽ സംവിധാനം, നിയന്ത്രിത രീതിയിലുള്ള മലിനജല നിർമാർജനം എന്നിവ ഉണ്ടായിരിക്കും. ശുചിത്വത്തിന്റെ കാര്യത്തിൽ കർശനമായ നിയമങ്ങൾ പാലിക്കപെടണം. റീസൈക്ലിങ്ങിനായി സ്മാർട്ട് ബിന്നുകളും സ്ഥാപിക്കും. സിസിടിവി നിരീക്ഷണവും സിവിൽ ഡിഫൻസുമായി സഹകരിച്ചുള്ള അടിയന്തര പ്രതികരണ സംവിധാനങ്ങളും ഇത്തരം സോണുകളിൽ ഏർപ്പെടുത്തും.
Content Highlights: Authorities launch special food truck project in Bahrain